27/01/2026

യമനിൽ സിഐഎ-മൊസാദ് ചാരശൃംഖലയെ തകർത്തെന്ന് ഹൂത്തികൾ: നിരവധി ചാരന്മാർ പിടിയിലെന്ന് റിപ്പോർട്ട്

 യമനിൽ സിഐഎ-മൊസാദ് ചാരശൃംഖലയെ തകർത്തെന്ന് ഹൂത്തികൾ: നിരവധി ചാരന്മാർ പിടിയിലെന്ന് റിപ്പോർട്ട്

സൻആയിൽ: യമൻ തലസ്ഥാനമായ സൻആയിൽ അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ഒരു വലിയ ചാരശൃംഖലയെ തകർത്തതായി ഹൂത്തികൾ. നവംബർ 8-നാണ് ഹൂത്തി നിയന്ത്രിത ആഭ്യന്തര മന്ത്രാലയം ഈ സുപ്രധാന സുരക്ഷാ നടപടി പുറത്തുവിട്ടത്. സി.ഐ.എ, മൊസാദ് എന്നിവയുടെ സംയുക്ത ഓപറേഷനാണ് തകർത്തതെന്ന് ഇവർ അറിയിച്ചു. നിരവധി പേര് പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ യമൻ പൗരന്മാരും ഉൾപ്പെടും.

യമനിലെ സൈനിക, സിവിലിയൻ തന്ത്രപ്രധാന കേന്ദ്രങ്ങൾ നിരീക്ഷിക്കാനുള്ള ദൗത്യത്തിലായിരുന്നു സംഘം എന്നാണ് വിവരം. മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, സൈനിക നിർമ്മാണ കേന്ദ്രങ്ങൾ, മുതിർന്ന ഹൂത്തി നേതാക്കളുടെ നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ ചോർത്തി നൽകിയതായി പ്രസ്താവനയിൽ പറയുന്നു. യമൻ പൗരന്മാരുടെ രക്തച്ചൊരിച്ചിലിന് കാരണമായ അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾക്ക് ഈ ചാരന്മാർ വിവരങ്ങൾ നൽകി സഹായിച്ചെന്നും മന്ത്രാലയം ആരോപിക്കുന്നു.

​പിടിയിലായവരിൽ യുഎൻ സഹായ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരും ഉൾപ്പെടുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടിനെ കുറിച്ച് അമേരിക്കയോ ഇസ്രയേലോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: