ഇസ്രയേൽ വ്യോമസേന താവളത്തിലും ഇറാൻ ചാരശൃംഖല; റമത്ത് ഡേവിഡ് എയർബേസിലെ വിവരങ്ങൾ ചോർത്തി
ടെൽ അവിവ്: ഇസ്രയേലിലെ അതീവ രഹസ്യ സ്വഭാവമുള്ള വ്യോമസേനാ താവളങ്ങളിൽ ഇറാൻ ചാരന്മാർ നുഴഞ്ഞുകയറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. റമത്ത് ഡേവിഡ് എയർബേസിലെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച കേസിൽ ഒരു ഇസ്രായേലി പൗരനെതിരെ കേസ് എടുത്തു. ഇയാൾ ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.
യുദ്ധം നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായ റമത്ത് ഡേവിഡ്റ മത്ത് ഡേവിഡ് വ്യോമസേനാ താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നത്.
കേസിൽ പ്രതിയാക്കപ്പെട്ട വ്യക്തി തൻ്റെ ഭാര്യയെ ഉപയോഗിച്ചാണ് വ്യോമസേനാ താവളത്തിൻ്റെ ചിത്രങ്ങൾ ശേഖരിച്ചത്. റമത്ത് ഡേവിഡ് എയർബേസിലെ ടെക്നീഷ്യൻമാരിൽ ഒരാളാണ് പ്രതിയുടെ ഭാര്യ. ജോലിസ്ഥലമായ എയർബേസിൽ വെച്ച് അവർ പകർത്തിയ ചിത്രങ്ങൾ ഭർത്താവ് ഇറാനിലെ ചാരശൃംഖലയുമായി പങ്കുവെച്ചു എന്നാണ് ആരോപണം.
അത്യധികം തന്ത്രപ്രധാനമായ സൈനിക താവളമാണ് റമത്ത് ഡേവിഡ്റ മത്ത് ഡേവിഡ് എയർബേസ്. ഇവിടുത്തെ വിമാനങ്ങളും മറ്റ് സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ചോർത്തുന്നത് രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുയർത്തും.