28/03/2026
[fontresizer_tawhidurrahmandear_widget]

‘സിപിഎമ്മിൽ പോയവർക്ക് വേണ്ടി രാജിവെക്കാൻ മണ്ടന്മാരല്ല’; മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയെന്ന വാർത്തകൾ വ്യാജമെന്ന് ഉമർ പാണ്ടികശാലയും, ഷാഫി ചാലിയവും

 ‘സിപിഎമ്മിൽ പോയവർക്ക് വേണ്ടി രാജിവെക്കാൻ മണ്ടന്മാരല്ല’; മുസ്‌ലിം ലീഗിൽ പൊട്ടിത്തെറിയെന്ന വാർത്തകൾ വ്യാജമെന്ന് ഉമർ പാണ്ടികശാലയും, ഷാഫി ചാലിയവും

കോഴിക്കോട്: മുന്‍ എസ്ടിയു നേതാവ് യു. പോക്കറിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മുസ്‌ലിം ലീഗ് നേതാക്കളായ ഉമര്‍ പാണ്ടികശാലയും ഷാഫി ചാലിയവും. പോക്കര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു പിന്നാലെ കോഴിക്കോട്ട് ലീഗില്‍ പൊട്ടിത്തെറിയെന്ന് ഒരു മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും തത്പരകക്ഷികള്‍ ദുരുദ്ദേശ്യത്തോടെ നടത്തുന്ന പ്രചാരമങ്ങൡ പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്നും നേതാക്കള്‍ പറഞ്ഞു.

താന്‍ രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് ഉമര്‍ പാണ്ടികശാല പ്രതികരിച്ചു. കുപ്രചാരണങ്ങള്‍ തള്ളിക്കളയണം. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കും. അതിന്റെ പേരില്‍ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടാം വയസ്സില്‍ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് തുടങ്ങി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ഞാന്‍ അവസാന ശ്വാസം വരെ ഈ പാര്‍ട്ടിക്കൊപ്പമുണ്ടാകും. തത്പരകക്ഷികള്‍ ദുരുദ്ദേശ്യപരമായി നടത്തുന്ന കുപ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്നും ഉമര്‍ പാണ്ടികശാല കൂട്ടിച്ചേര്‍ത്തു.

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഷാഫി ചാലിയവും ഫേസ്ബുക്കില്‍ വ്യക്തമാക്കി. സിപിഎമ്മില്‍ പോയവര്‍ക്ക് വേണ്ടി രാജിവെക്കാന്‍ തങ്ങള്‍ മണ്ടന്മാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: