04/03/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ബുള്‍ഡോസര്‍ രാജിനെതിരായ ഉത്തരവ്’; യാത്രയയപ്പ് വേദിയില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

 ‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ബുള്‍ഡോസര്‍ രാജിനെതിരായ ഉത്തരവ്’; യാത്രയയപ്പ് വേദിയില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്

ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ‘ബുള്‍ഡോസര്‍ രാജി’നെതിരായ ഉത്തരവാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. വിരമിക്കുന്നതിന് മുന്നോടിയായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിച്ച വിധിന്യായമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

‘ഒരാള്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായതിന് അയാളുടെ കുടുംബവും മാതാപിതാക്കളും എന്തു പിഴച്ചു? നിയമവാഴ്ചയുടെ മൗലികതത്വത്തിന് എതിരാണ് ബുള്‍ഡോസര്‍ നടപടികള്‍,’ ജസ്റ്റിസ് ഗവായ് പറഞ്ഞു.

ഒരാള്‍ കുറ്റാരോപിതന്‍ മാത്രമാണെങ്കില്‍ പോലും അയാളുടെ ആശ്രിതര്‍ക്ക് തലചായ്ക്കാനുള്ള മൗലികാവകാശം നിഷേധിക്കാന്‍ ഭരണകൂടത്തിന് കഴിയില്ല. കേസില്‍ അന്തിമ വിധി വരുന്നതിന് മുന്‍പ് ഒരാളെ ശിക്ഷിക്കുന്നത് പോലെയാണ് ബുള്‍ഡോസര്‍ നടപടികള്‍. നിയമവാഴ്ചയാണ് രാജ്യത്തെ ഭരിക്കുന്നതെന്നും, എക്‌സിക്യൂട്ടീവിന് ജഡ്ജിയുടെ റോള്‍ എടുക്കാന്‍ കഴിയില്ലെന്നും ഈ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ബുള്‍ഡോസര്‍ വിധി കഴിഞ്ഞാല്‍, പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തില്‍ ഉപവര്‍ഗീകരണം അനുവദിച്ചുകൊണ്ടുള്ള വിധിയാണ് തനിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ രണ്ടാമത്തെ വിധിയെന്ന് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. തുല്യത എന്നാല്‍ എല്ലാവരോടും ഒരേപോലെ പെരുമാറുന്നതല്ലെന്നും, അത്തരമൊരു സമീപനം കൂടുതല്‍ അസമത്വത്തിലേക്ക് നയിക്കുമെന്നുമുള്ള ബി.ആര്‍ അംബേദ്കറുടെ തത്വമാണ് ഈ വിധിയിലൂടെ താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംബേദ്കറുടെ നീതി, സമത്വം, സ്വാതന്ത്ര്യം എന്നീ തത്വങ്ങളാണ് തന്റെ 40 വര്‍ഷത്തെ നിയമ ജീവിതത്തെ നയിച്ചതെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.

Also read: