03/06/2026
[fontresizer_tawhidurrahmandear_widget]

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡര്‍

 കീര്‍ത്തി സുരേഷ്  യൂനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡര്‍

ന്യൂഡല്‍ഹി: ചലച്ചിത്രതാരം കീർത്തി സുരേഷ് യൂനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റു. കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയാണ് യൂനിസെഫ്.

ബാല്യകാല പരിചരണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിലും കുട്ടികൾക്ക് സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലുമാണ് കീർത്തി സുരേഷ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. “കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അടിസ്ഥാനപരമായി സ്നേഹം നിറഞ്ഞ പരിചരണമാണ് ആവശ്യം. അത്തരത്തിൽ കുട്ടികളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന യൂനിസെഫ് ഇന്ത്യയുമായി കൈകോർക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,”-ചുമതല ഏറ്റെടുത്ത് കീർത്തി സുരേഷ് പ്രതികരിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളായ കീർത്തി സുരേഷിന്റെ സഹകരണത്തിൽ യൂനിസെഫ് ഇന്ത്യ സന്തോഷം പ്രകടിപ്പിച്ചു. കീർത്തി സുരേഷുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് യൂനിസെഫ് പ്രതിനിധി സിന്തിയ മക്കാഫ്രീ അറിയിച്ചു.

പ്രശസ്ത സിനിമാതാരം മേനകയുടെയും ചലച്ചിത്ര നിർമാതാവ് ജി. സുരേഷ്‌കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്.

Also read: