മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.10 അടി ഉയരത്തില്‍; കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ഒന്നാം ജാഗ്രതാനിര്‍ദേശം നല്കി. നിലവിലെ സാഹചര്യത്തില്‍ തമിഴ്നാട് വിട്ടയക്കുന്ന നീരൊഴുക്ക് സെക്കന്‍ഡില്‍ 1200 ഘനയടിയായി വര്‍ധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്.
പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് പരിധി. മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള വരവ് കുറവായിരിക്കുമ്പോഴും, നിലവിലെ ഉയര്‍ച്ചയെ തുടര്‍ന്ന് ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പ്രകാരം തമിഴ്നാട് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 140 അടി കടന്നതിനെ തുടര്‍ന്ന് പതിവുപ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്. കേരളവും തമിഴ്നാടും ചേര്‍ന്നുള്ള നിരീക്ഷണത്തിലാണ്.
പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന് നില്ക്കുന്നതിനാല്, അണക്കെട്ട് തുറക്കേണ്ടിവന്നാല്‍പ്പോലും തീരദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.