31/03/2026
[fontresizer_tawhidurrahmandear_widget]

ഏകാദശിനാളില്‍ വന്‍ ദുരന്തം; ആന്ധ്ര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം

 ഏകാദശിനാളില്‍ വന്‍ ദുരന്തം; ആന്ധ്ര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം

അമരാവതി: ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ഒന്‍പത് ഭക്തര്‍ മരിച്ചു. ശ്രീകാകുളം ജില്ലയിലുള്ള കാശിബുഗ്ഗയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് ഏകാദശിയോടനുബന്ധിച്ചുണ്ടായ വന്‍ ഭക്തജനത്തിരക്കിനിടെയാണ് ദുരന്തം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയതാണ് അമിത തിരക്കിനും തുടര്‍ന്നുണ്ടായ ദുരന്തത്തിനും കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തിക്കിലും തിരക്കിലുംപെട്ട് പലരും കുഴഞ്ഞുവീഴുകയായിരുന്നു.

ദുരന്തം നടന്നയുടന്‍ തന്നെ പൊലീസും അടിയന്തര സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ചില ഭക്തരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാന കൃഷിമന്ത്രി കെ. അച്ചന്‍നായിഡു ഉടന്‍തന്നെ ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Also read: