01/04/2026
[fontresizer_tawhidurrahmandear_widget]

ദുരിതത്തിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ വൗച്ചറുകള്‍; നഷ്ടപരിഹാരവുമായി ഇന്‍ഡിഗോ

 ദുരിതത്തിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ വൗച്ചറുകള്‍; നഷ്ടപരിഹാരവുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകളിലുണ്ടായ തടസ്സങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകള്‍ നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. വലിയ തോതിലുള്ള ജീവനക്കാരുടെ കുറവ് കാരണം വിമാനങ്ങള്‍ വൈകിയതിലും റദ്ദാക്കിയതിലും നിരവധി വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരമായാണ് ഈ നടപടി.

അടുത്ത 12 മാസത്തേക്ക് ഇന്‍ഡിഗോയുടെ ഏത് വിമാനങ്ങളിലും ഈ വൗച്ചറുകള്‍ ഉപയോഗിക്കാനാകും. റദ്ദാക്കിയ മിക്ക വിമാനങ്ങളുടെയും പണം തിരികെ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും, ബാക്കിയുള്ളവ ഉടന്‍ തന്നെ അക്കൗണ്ടുകളില്‍ എത്തുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

കൂടാതെ, യാത്രാ പ്ലാറ്റ്‌ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ റീഫണ്ട് നടപടികളും ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് രൗേെീാലൃ.ലഃുലൃശലിരല@ഴീശിറശഴീ.ശിഎന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഇന്‍ഡിഗോ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. നിലവിലെ സര്‍ക്കാര്‍ നിയമങ്ങള്‍ അനുശാസിക്കുന്ന നഷ്ടപരിഹാരങ്ങള്‍ക്ക് പുറമെയാണ് ഈ വൗച്ചറുകള്‍ നല്‍കുന്നതെന്നും, യാത്രക്കാര്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാനുഭവം തിരികെ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

Also read: