01/04/2026
[fontresizer_tawhidurrahmandear_widget]

എസ്ഐആറില്‍ കേരളത്തില്‍ 25 ലക്ഷം വോട്ടർമാർ പുറത്ത്; ഏറ്റവും കൂടുതൽ പേർ പുറത്തായത് തിരുവനന്തപുരം ജില്ലയില്‍, ആശങ്കയോടെ മുന്നണികൾ

 എസ്ഐആറില്‍ കേരളത്തില്‍  25 ലക്ഷം വോട്ടർമാർ പുറത്ത്; ഏറ്റവും കൂടുതൽ പേർ പുറത്തായത് തിരുവനന്തപുരം ജില്ലയില്‍, ആശങ്കയോടെ മുന്നണികൾ

തിരുവനന്തപുരം: ബിഹാറിന് പിന്നാലെ കേരളത്തിലും വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വൻ വിവാദം. വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആര്‍‌) നടപടികൾ പൂർത്തിയാകാറായപ്പോൾ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് 25 ലക്ഷത്തിലധികം (25,01,012) പേരെ. 2025 ഒക്ടോബറിലെ കണക്കുപ്രകാരം 2.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്താണിത്.

നീക്കം ചെയ്തത് ആരെയൊക്കെ?
മരിച്ചവർ (6.44 ലക്ഷം), സ്ഥിരമായി താമസം മാറിയവർ (8.19 ലക്ഷം), കണ്ടെത്താൻ സാധിക്കാത്തവർ (7.11 ലക്ഷം), ഇരട്ട വോട്ടുള്ളവർ (1.31 ലക്ഷം), മറ്റു കാരണങ്ങൾ (1.93 ലക്ഷം) എന്നിവരെയാണ് പ്രധാനമായും ഒഴിവാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്- 4.36 ലക്ഷം പേർ. കുറവ് വയനാട്ടിലാണ് (37,422).

രാഷ്ട്രീയ പോര് മുറുകുന്നു

വിഷയത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തി. മരിച്ചവരെയും ഇരട്ടവോട്ടുള്ളവരെയും ഒഴിവാക്കിയാൽ ബാക്കി 18 ലക്ഷത്തോളം പേരെ വെട്ടിനിരത്താനാണ് നീക്കമെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ പ്രത്യേകമായി പ്രസിദ്ധീകരിക്കണമെന്ന് കോൺഗ്രസും മുസ്‍ലിം ലീഗും ആവശ്യപ്പെട്ടു. എന്നാൽ, യോഗ്യതയില്ലാത്തവരെ ഒഴിവാക്കി പട്ടിക കുറ്റമറ്റതാക്കാനുള്ള നീക്കം അട്ടിമറിക്കരുതെന്നാണ് ബിജെപി നിലപാട്.

ഇനി എന്ത് ചെയ്യണം?
പുറത്തായവരുടെ പേരുകൾ ഉൾപ്പെടുത്തി അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. ഇതിൽ ആക്ഷേപമുള്ളവർക്ക് രേഖകൾ ഹാജരാക്കി വീണ്ടും പേര് ചേർക്കാം.

പ്രധാന തീയതികൾ:

കരട് വോട്ടർ പട്ടിക: ഡിസംബർ 23

പരാതി നൽകാനുള്ള സമയം: ജനുവരി 22 വരെ

അന്തിമ വോട്ടർ പട്ടിക: ഫെബ്രുവരി 21

Also read: