29/03/2026
[fontresizer_tawhidurrahmandear_widget]

20 വർഷത്തെ പരിശ്രമം; 70-ാം വയസ്സിൽ ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കി സൗദി വയോധിക

 20 വർഷത്തെ പരിശ്രമം; 70-ാം വയസ്സിൽ ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കി സൗദി വയോധിക

റിയാദ്: അറിവ് നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ അൽ ബഹയിൽ നിന്നുള്ള ഹംദ ബിൻത് അഹമ്മദ് അൽ ഗാംദി എന്ന 70-കാരി. നീണ്ട ഇരുപത് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇവർ വിശുദ്ധ ഖുർആൻ പൂർണ്ണമായും ഹൃദിസ്ഥമാക്കിയത്.

അൽ ബഹയിലെ അൽ സാഫിറിലുള്ള ദാറുൽ ഫതഹ് എന്ന പഠന കേന്ദ്രത്തിലെ ചിട്ടയായ പഠനത്തിലൂടെയാണ് ഹംദ ഈ നേട്ടം കൈവരിച്ചത്. കുടുംബപരമായ തിരക്കുകളും പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും പഠനം മുടക്കാൻ ഇവർ തയ്യാറായിരുന്നില്ല. 30 ജുസ്ഉകളും തജ്‌വീദ് നിയമങ്ങൾ അനുസരിച്ച് ഓതാനും പഠിക്കാനും ഇവർ കാണിച്ച ഉത്സാഹം അധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അൽ ബഹയിലെ തർതീൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇവരെ ആദരിച്ചു. കുടുംബാംഗങ്ങളും അധ്യാപകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. 70-ാം വയസ്സിലെ ഈ നേട്ടം അറേബ്യൻ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ക്ഷമ, കഠിനാധ്വാനം, അച്ചടക്കം തുടങ്ങിയ ഗുണങ്ങളിലൂടെ ഖുർആൻ മനഃപാഠമാക്കിയ അവർ അറിവ് നേടുന്നതിന് പ്രായമോ സാഹചര്യങ്ങളോ വിഘാതമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

Also read: