13 വര്‍ഷം മുന്‍പ് പാര്‍ക്ക് ചെയ്ത വിമാനം എടുക്കാന്‍ ‘മറന്നു’! എയർ ഇന്ത്യയ്ക്ക് ഒരു കോടി പിഴ
കൊൽക്കത്ത: മൊബൈലും താക്കോലുമെല്ലാം മറുന്നുപോകുന്നത് മനസിലാക്കാം.. എന്നാല്‍, ഒരു വിമാനമൊക്കെ മറന്നുപോകുമോ? നമ്മുടെ സ്വന്തം എയർ ഇന്ത്യയ്ക്ക് സംഭവിച്ച വന്‍ അബദ്ധത്തെ കുറിച്ചാണു പറയുന്നത്. മറവിക്ക് വിലയായി എയർലൈൻസ് നൽകേണ്ടി വന്നത് ഒരു കോടി രൂപ പിഴയാണ്!
ഒരു പതിറ്റാണ്ടിലേറെയായി കൊൽക്കത്ത വിമാനത്താവളത്തിന്റെ ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന ബോയിംഗ് 737-200 വിമാനമാണ് വൻ പിഴയ്ക്ക് കാരണമായത്. ഇതിന് വിമാനത്താവള അധികൃതർ 1,20,000 ഡോളര്‍ (ഏകദേശം ഒരു കോടി രൂപ) പാർക്കിങ് ഫീസ് ഈടാക്കിയപ്പോഴാണ് കമ്പനി പോലും വിവരമറിയുന്നത്!
2012ൽ സർവീസ് മതിയാക്കിയ VT-EHH എന്ന രജിസ്‌ട്രേഷനുള്ള ജെറ്റാണിത്. ജീവനക്കാരുടെ മാറ്റവും രേഖകൾ സൂക്ഷിക്കുന്നതിലെ പിഴവുകളും കാരണം വിമാനം എയർലൈൻസിന്റെ രേഖകളില്‍ നിന്ന് അപ്രത്യക്ഷമായി. 13 വർഷമായി ഒരു ചലനവുമില്ലാതെ കിടന്ന വിമാനത്തിന് വിമാനത്താവളം മുടങ്ങാതെ ഫീസ് ചുമത്തുകയായിരുന്നു.
വിമാനം നീക്കം ചെയ്യാൻ വിമാനത്താവളം ആവശ്യപ്പെട്ടപ്പോഴാണ് എയർ ഇന്ത്യയ്ക്ക് സ്വന്തം ജെറ്റിനെക്കുറിച്ച് ഓർമ്മ വന്നത്. ആഭ്യന്തര ഓഡിറ്റിലൂടെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ച ശേഷം എയർലൈൻ ഭീമമായ തുക പിഴയായി അടച്ച് വിമാനം ഏറ്റെടുത്തു.
ഉപയോഗശൂന്യമായി കിടന്ന ബോയിംഗ് 737-200 ഇനി ഒരിക്കലും ആകാശത്തിലൂടെ പറക്കില്ല. എന്നാൽ സ്‌ക്രാപ്പ് യാർഡിലേക്ക് അയക്കുന്നതിന് പകരം, എയർ ഇന്ത്യ ജെറ്റിന് രണ്ടാം ജീവിതം നൽകാൻ തീരുമാനിച്ചു. കൂറ്റൻ ട്രാൻസ്‌പോർട്ടറിൽ കയറ്റി റോഡ് മാർഗം ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയ വിമാനം, ഇനിമുതൽ എയർലൈൻ എഞ്ചിനീയർമാർക്ക് പ്രായോഗിക പരിശീലനം നൽകാനുള്ള സമർപ്പിത പ്ലാറ്റ്‌ഫോമായി പ്രവർത്ത