10/06/2026
[fontresizer_tawhidurrahmandear_widget]

ബോണ്ടി ബീച്ച് ആക്രമണം: നായകനായ അഹമ്മദ് അൽ അഹമ്മദിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ആദരം

 ബോണ്ടി ബീച്ച് ആക്രമണം: നായകനായ അഹമ്മദ് അൽ അഹമ്മദിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ആദരം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ ധീരമായ ഇടപെടലിലൂടെ ഭീകരനെ നിർവീര്യമാക്കിയ അഹമ്മദ് അൽ അഹമ്മദിനെ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആശുപത്രിയിൽ സന്ദർശിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഹമ്മദിനോട് രാജ്യത്തിന്റെ പേരിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
“അഹ്‍മദ്, താങ്കൾ ഒരു ഓസ്‌ട്രേലിയൻ നായകനാണ്. ഓരോ ഓസ്‌ട്രേലിയക്കാരന്റെയും പേരിൽ ഞാൻ താങ്കളോട് നന്ദി പറയുന്നു. മറ്റുള്ളവരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി, അപകടത്തിലേക്ക് ഓടിയെത്തി ഒരു ഭീകരനെ നിർവീര്യനാക്കി. ഏറ്റവും മോശമായ സമയങ്ങളിൽ ഓസ്‌ട്രേലിയക്കാർ അവരുടെ ഏറ്റവും മികച്ച മുഖം വെളിപ്പെടുത്താറുണ്ട്. ഈ രാജ്യം വിഭജിക്കപ്പെടാൻ നമ്മൾ അനുവദിക്കില്ല. ഭീകരരുടെ ആവശ്യം വിഭജനമാണ്. നമ്മൾ പരസ്പരം ചേർത്തുപിടിച്ച് ഈ ദുരന്തത്തെ അതിജീവിക്കും.”

ഞായറാഴ്ച വൈകിട്ട് നടന്ന ആക്രമണത്തിനിതെ, തോക്കുമായി വെടിയുതിർത്ത ഭീകരനെ ധൈര്യപൂർവ്വം പിന്നിൽനിന്ന് ആക്രമിച്ച് ആയുധം പിടിച്ചുവാങ്ങുകയായിരുന്നു 43-കാരനായ അഹമ്മദ് അൽ അഹമ്മദ്. മറ്റൊരു അക്രമിയുടെ വെടിവെപ്പിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ഐഎസ് (ISIS) പ്രചോദിത ഭീകരാക്രമണമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ 15-16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സിറിയൻ വംശജനായ അഹമ്മദിന്റെ ധീരതയെ പ്രശംസിച്ച് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസും മറ്റ് നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചു. അഹ്‍മദിനായി ആരംഭിച്ച “ഗോഫണ്ട്മി” കാമ്പെയ്‌നിലൂടെ ലക്ഷക്കണക്കിന് ഡോളറാണ് ഇതിനോടകം സമാഹരിച്ചത്. 

Also read: