27/01/2026

‘ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടേതാണ്; നിങ്ങളുടെ ദയാദാക്ഷിണ്യം എനിക്ക് വേണ്ട’-പൊതുവേദിയില്‍ കേന്ദ്രത്തിന്റെ കത്ത് കീറിയെറിഞ്ഞ് മമത

 ‘ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടേതാണ്; നിങ്ങളുടെ ദയാദാക്ഷിണ്യം എനിക്ക് വേണ്ട’-പൊതുവേദിയില്‍ കേന്ദ്രത്തിന്റെ കത്ത് കീറിയെറിഞ്ഞ് മമത

കൊല്‍ക്കത്ത: തൊഴിലുറപ്പ് പദ്ധതിയുടെയും ഭവന പദ്ധതിയുടെയും ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ അടങ്ങിയ കത്ത് പരസ്യമായി കീറിയെറിഞ്ഞാണ് മമത തന്റെ രോഷം പ്രകടിപ്പിച്ചത്. തനിക്ക് നിങ്ങളുടെ ദയ വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമതയുടെ നടപടി. കേന്ദ്രം നല്‍കുന്ന ഫണ്ട് ബിജെപിയുടെ പണമല്ലെന്നും അത് ജനങ്ങളുടെ പണമാണെന്നും അവര്‍ തുറന്നടിച്ചു.

കൂച്ച് ബിഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയിലായിരുന്നു സംഭവം. ”ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടെ പണമാണ്. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതമാണിത്. ഞങ്ങള്‍ ആരോടും യാചിക്കുകയല്ല ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിക്കായി പുതിയ നിബന്ധനകള്‍ വെച്ചുകൊണ്ട് രണ്ട് ദിവസം മുന്‍പ് കേന്ദ്രത്തില്‍ നിന്ന് കത്ത് വന്നിരുന്നു. ഡിസംബര്‍ മുതല്‍ തൊഴില്‍ ബജറ്റ് സമര്‍പ്പിക്കണമെന്നും പരിശീലനം നല്‍കണമെന്നുമാണ് ആവശ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് എപ്പോഴാണ് പരിശീലനം നല്‍കുക? എപ്പോഴാണ് ജോലി നല്‍കുക? ഈ കടലാസിന് ഒരു വിലയുമില്ല.’

‘അതുകൊണ്ട് ഞാന്‍ ഇത് വലിച്ചുകീറുന്നു. ഇത് അപമാനകരമാണ്. ഞങ്ങള്‍ ഭിക്ഷ യാചിക്കുകയല്ല.’ – കത്ത് കീറിക്കൊണ്ട് മമത പറഞ്ഞു. കേന്ദ്രം ഫണ്ട് നല്‍കിയില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് തൊഴിലുറപ്പ് പദ്ധതിയും ഭവന പദ്ധതിയും നടപ്പാക്കുമെന്നും മമത വ്യക്തമാക്കി.

Also read: