03/04/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യ-പാക് ആണവയുദ്ധം ഒഴിവാക്കിയത് എന്റെ ഫോൺകോൾ’ – വീണ്ടും അവകാശവാദവുമായി ട്രംപ്

 ‘ഇന്ത്യ-പാക്  ആണവയുദ്ധം ഒഴിവാക്കിയത് എന്റെ ഫോൺകോൾ’ – വീണ്ടും അവകാശവാദവുമായി ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുമായിരുന്ന വൻ ആണവയുദ്ധം തന്റെ ഇടപെടലിലൂടെയാണ് ഒഴിവായതെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഫ്‌ലോറിഡയിലെ മാർ-എ-ലാഗോയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്. തന്റെ മധ്യസ്ഥതയില്‍ പത്ത് ദശലക്ഷത്തിലധികം ജീവൻ രക്ഷിച്ചുവെന്നും ഇതിന് പാകിസ്ഥാൻ നേതൃത്വം നന്ദി അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ട്രംപിന്റെ മധ്യസ്ഥതാ വാദം ഇന്ത്യ പാടേ നിഷേധിച്ചു.

കഴിഞ്ഞ ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ (Operation Sindoor) സൈനിക നീക്കം വലിയ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. എട്ട് വിമാനങ്ങൾ വെടിവച്ചിട്ടതായും സാഹചര്യം കൈവിട്ടുപോയതായും ട്രംപ് പറയുന്നു. തുടർന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് മെയ് 10-ന് വെടിനിർത്തൽ പ്രഖ്യാപിച്ചത്. തന്റെ ഇടപെടൽ 10 ദശലക്ഷം (ഒരു കോടി) ആളുകളുടെ ജീവൻ രക്ഷിച്ചെന്നും, ഇതിന് പാകിസ്ഥാൻ നേതൃത്വം തന്നോട് നന്ദി പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിച്ചത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമാണ്. ഇതിൽ മൂന്നാമതൊരു കക്ഷിയുടെയോ രാജ്യത്തിന്റെയോ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ തറപ്പിച്ചു പറയുന്നു.

മെയ് 10-ലെ വെടിനിർത്തലിന് പിന്നിൽ താനാണെന്ന വാദം ഇത് അറുപതാം തവണയാണ് ട്രംപ് ആവർത്തിക്കുന്നത്. എന്നാൽ, വിദേശശക്തികളുടെ സഹായമില്ലാതെ തന്നെ അയൽരാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്ന നിലപാടിലാണ് ഇന്ത്യ.

Also read: