28/03/2026
[fontresizer_tawhidurrahmandear_widget]

‘ന്യൂനപക്ഷ വേട്ടയിൽ ലോക റെക്കോർഡുള്ള പാകിസ്ഥാന് മറ്റുള്ളവർക്കുനേരെ വിരൽ ചൂണ്ടാൻ ഒരു അർഹതയുമില്ല’- തുറന്നടിച്ച് വിദേശകാര്യ മന്ത്രാലയം

 ‘ന്യൂനപക്ഷ വേട്ടയിൽ ലോക റെക്കോർഡുള്ള പാകിസ്ഥാന് മറ്റുള്ളവർക്കുനേരെ വിരൽ ചൂണ്ടാൻ ഒരു അർഹതയുമില്ല’- തുറന്നടിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പാകിസ്ഥാൻ ഉന്നയിച്ച വിമർശനങ്ങളെ ശക്തമായ ഭാഷയിൽ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി പീഡിപ്പിക്കുന്നതിൽ ലോകത്തെ തന്നെ ഏറ്റവും മോശം ചരിത്രമുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ തുറന്നടിച്ചു.

ഇന്ത്യയിലെ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. ക്രിസ്മസ് വേളയിലെ അക്രമങ്ങളും മുസ്ലീം വിരുദ്ധ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടി പാകിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് മുൻപ് പാകിസ്ഥാൻ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ദയനീയാവസ്ഥ പരിശോധിക്കണമെന്ന് ജയ്‌സ്വാൾ പരിഹസിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ തിരിച്ചടിയെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വിയോജിപ്പിലാണ്. സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തലാക്കിയതും അട്ടാരിവാഗ അതിർത്തി അടച്ചതും ഉൾപ്പെടെയുള്ള കടുത്ത നയതന്ത്ര നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ വാക്‌പോര്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ പാകിസ്ഥാൻ ഇന്ത്യക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Also read: