27/01/2026

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതി; നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ ഭരണാധികാരി

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതി; നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ ഭരണാധികാരി

അഡിസ് അബാബ: ഇന്ത്യ-എത്യോപ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ നിർണ്ണായക സംഭാവനകൾ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതി. ‘ദ ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ’ (The Great Honor Nishan of Ethiopia) എന്ന പുരസ്‌കാരം നൽകിയാണ് എത്യോപ്യ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചത്.

ഇന്നലെ അഡിസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയാണ് മോദിക്ക് പുരസ്‌കാരം സമ്മാനിച്ചത്. എത്യോപ്യയുടെ ഈ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യത്തെ വിദേശ രാഷ്ട്രത്തലവൻ എന്ന ചരിത്രനേട്ടവും ഇതോടെ നരേന്ദ്ര മോദി സ്വന്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും എത്യോപ്യയുമായുള്ള നയതന്ത്ര ബന്ധം ദൃഢമാക്കുന്നതിനും മോദി കാണിച്ച ദീർഘവീക്ഷണമാണ് പുരസ്‌കാരത്തിന് വഴിയൊരുക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബഹുമതി 140 കോടി ഭാരതീയർക്കും എത്യോപ്യയിലുള്ള ഇന്ത്യൻ സമൂഹത്തിനുമായി സമർപ്പിക്കുന്നുവെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇതൊരു പുതിയ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ കൃഷി, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചിട്ടുണ്ട്.

Also read: