01/04/2026
[fontresizer_tawhidurrahmandear_widget]

കുറ്റിച്ചിറയില്‍ തഹ്‌ലിയയുടെ തേരോട്ടം; ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം

 കുറ്റിച്ചിറയില്‍ തഹ്‌ലിയയുടെ തേരോട്ടം; ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ യു.ഡി.എഫ് യുവ സ്ഥാനാര്‍ത്ഥി
ഫാത്തിമ തഹ്‌ലിയ വന്‍ വിജയം നേടി. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഘട്ടം മുതല്‍ ലീഡുറപ്പിച്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ ആയിരത്തിലേറെ വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. വോട്ടെണ്ണല്‍ തുടങ്ങിയതിനു പിന്നാലെ എല്‍.ഡി.എഫിലെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി വി.പി റഹിയനത്ത് ടീച്ചര്‍ക്ക് 826 വോട്ട് മാത്രമേ നേടാനായുള്ളൂ. അതേ സമയം, കോര്‍പറേഷനില്‍ യു.എഡി.എഫും എല്‍.ഡി.എഫും ഇഞ്ചോടിഞ്ചാണ് മത്സരമാണ് നടക്കുന്നത്.

ലീഡ് നില മാറിമറിഞ്ഞതോടെ ഏറ്റവും ഒടുവില്‍ യു.ഡി.എഫ് ലീഡ് നേടി. 10 വാര്‍ഡുകളില്‍ യു.ഡി.എഫും, ഒമ്പത് വാര്‍ഡുകളില്‍ എല്‍.ഡി.എഫുമാണുള്ളത്. 76 സീറ്റുകളുള്ള കോര്‍പറേഷനില്‍ ആദ്യ ഒരു മണിക്കൂറിനുള്ളിലെ റിപ്പോര്‍ട്ട് പ്രകാരം എല്‍.ഡി.എഫ് ആയിരുന്നു ലീഡ് നേടിയതെങ്കില്‍ പിന്നീട് യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തി. എന്‍.ഡി.എ അഞ്ചിടങ്ങളില്‍ ലീഡ ് ചെയ്യുന്നുണ്ട്. 44വര്‍ഷമായി
ഇടത് കോട്ടയായ കോര്‍പറേഷനിലാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്.

Also read: