31/03/2026
[fontresizer_tawhidurrahmandear_widget]

’ഭാര്യ പാതി ഇന്ത്യക്കാരി, മകന്റെ പേര് ‘ശേഖര്‍’; ’ഇന്ത്യൻ ബന്ധം’ വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്

 ’ഭാര്യ പാതി ഇന്ത്യക്കാരി, മകന്റെ പേര് ‘ശേഖര്‍’; ’ഇന്ത്യൻ ബന്ധം’  വെളിപ്പെടുത്തി  ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: ജീവിതപങ്കാളി ഷിവോണ്‍ സിലിസ് പാതി ഇന്ത്യക്കാരിയാണെന്നും തങ്ങളുടെ മകന്റെ പേരില്‍ ശേഖര്‍ എന്നുണ്ടെന്നും വെളിപ്പെടുത്തി ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. മകന് പേര് നല്‍കിയത് നോബല്‍ സമ്മാന ജേതാവായ ഇന്ത്യന്‍-അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞന്‍ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറിനോടുള്ള ആദരസൂചകമായാണെന്നും മസ്‌ക് വെളിപ്പെടുത്തി.

സീറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റായ ‘പീപ്പിള്‍ ബൈ ഡബ്ല്യുടിഎഫ്’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഷിവോണ്‍ പകുതി ഇന്ത്യക്കാരിയാണ്. അവളുടെ കൂടെയുള്ള എന്റെ മക്കളില്‍ ഒരാളുടെ പേര് ശേഖര്‍ എന്നാണ്’ മസ്‌ക് പറഞ്ഞു.

നക്ഷത്രങ്ങളുടെ ഘടനയെയും പരിണാമത്തെയും കുറിച്ചുള്ള സൈദ്ധാന്തിക പഠനങ്ങള്‍ക്ക് 1983ലെ ഭൗതികശാസ്ത്ര നോബല്‍ സമ്മാനം പങ്കിട്ട ഭൗതികശാസ്ത്രജ്ഞനാണ് ചന്ദ്രശേഖര്‍.

മസ്‌കിന്റെ പങ്കാളിയായ ഷിവോണ്‍ സിലിസിന്റെ ഇന്ത്യന്‍ ബന്ധം പൂര്‍വ്വികരില്‍ നിന്ന് ലഭിച്ചതാണെന്നും അവര്‍ കാനഡയിലാണ് വളര്‍ന്നതെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവരെ ദത്തെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവായ ഷിവോണ്‍ സിലിസ് ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ പ്രശസ്തയാണ്.

അതേസമയം, അമേരിക്കയിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ കഴിവിനെ മസ്‌ക് പ്രശംസിക്കുകയും ചെയ്തു. കഴിവുള്ള ഇന്ത്യക്കാര്‍ അമേരിക്കയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: