28/03/2026
[fontresizer_tawhidurrahmandear_widget]

ഒരു മാസം ദിവസവും 10,000 അടി നടന്നുനോക്കൂ; ശരീരത്തിൽ ഈ ‘അത്ഭുതങ്ങള്‍’ പ്രവര്‍ത്തിക്കുന്നത് അനുഭവിച്ചറിയാം

 ഒരു മാസം ദിവസവും 10,000 അടി നടന്നുനോക്കൂ; ശരീരത്തിൽ ഈ ‘അത്ഭുതങ്ങള്‍’ പ്രവര്‍ത്തിക്കുന്നത് അനുഭവിച്ചറിയാം

രോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്കിടയിൽ ഇന്ന് 10,000 അടി എന്നത് ആവേശമായ കാര്യമാണ്. ഒരു മാസം മുഴുവൻ മുടങ്ങാതെ ദിവസവും 10,000 അടി എന്ന് ലക്ഷ്യം പൂർത്തിയാക്കിയാൽ നമ്മുടെ ശരീരത്തിൽ വിവിധങ്ങളായ ഗുണകരമായ മാറ്റങ്ങളാണ് സംഭവിക്കുക. നടത്തം ഹൃദ്രോഗം, പ്രമേഹം, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രധാന ഗുണങ്ങൾ

ഹൃദയാരോഗ്യവും ഊർജ്ജസ്വലതയും

തുടർച്ചയായ നടത്തം രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു മാസത്തിന് ശേഷം ശരീരത്തിന്റെ സ്റ്റാമിന വർദ്ധിക്കുകയും ദൈനംദിന കാര്യങ്ങളിൽ കൂടുതൽ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും.

ശരീരഭാരവും ദഹനവും

ഒരു മാസം 1,0000 അടി വെക്കുന്നതിലൂടെ ഏകദേശം 300 മുതൽ 500 വരെ കലോറി എരിച്ചുകളയാൻ സാധിക്കും. ഇത് വയറിന് ചുറ്റുമുള്ള അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കുന്നു. മികച്ച ദഹനത്തിനും ശീലം ഏറെ ഗുണകരമാണ്.

മാനസിക ഉന്മേഷവും ഉറക്കവും

നടത്തം മാനസിക സമ്മർദ്ദം കുറയ്ക്കുന്ന ‘എൻഡോർഫിൻ’ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് ഉത്കണ്ഠ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. കൂടാതെ, സന്ധികളുടെ ചലനക്ഷമത വർദ്ധിപ്പിക്കാനും പേശികൾക്ക് ദൃഢത നൽകാനും സഹായിക്കുന്നു.

ശക്തമായ പേശികളും സന്ധികളും

തുടർച്ചയായ ചലനത്തിലൂടെ നിങ്ങളുടെ കാലിലെ പേശികൾ, ഗ്ലൂട്ടുകൾ, കോർ എന്നിവ ശക്തമാകുന്നു. നടത്തം സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുകയും കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു.

Also read: