27/01/2026

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ മുതവല്ലിമാരെ പരിഗണിക്കണം: കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍

 വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ മുതവല്ലിമാരെ പരിഗണിക്കണം: കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍

മലപ്പുറം: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ പുരാതന മുസ്‌ലിം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ അടിയന്തര നിയമനടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.

സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. കൊയപ്പത്തൊടി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. കെപിഒ റഹ്മത്തുല്ല, ഇസ്മായില്‍ സലീം എന്ന ബച്ചന്‍, മൂസ്സ കടമ്പോട്ട്, കോട്ടുമല കുഞ്ഞിമോന്‍ ഹാജി, കുഞ്ഞിമുഹമ്മദ് കൊളക്കാട്ടില്‍, അഞ്ചാലന്‍ സക്കീര്‍, അഡ്വ. നജ്മല്‍ ബാബു, കൊരമ്പയില്‍ അമീര്‍ കള്ളിയത്ത്, നാക്കുന്നത്ത് ഷാഹുല്‍ ഹമീദ്, അന്‍സാര്‍ എം അഹമ്മദ്, ടി.കെ മുസ്തഫ, വി.കെ അബൂബക്കര്‍, ടി.കെ ഇഖ്ബാല്‍, ടി.കെ കുഞ്ഞിമുഹമ്മദ് സംസാരിച്ചു.

Also read: