കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയ യുവാവ് പിടിയിൽ
കോഴിക്കോട്: ബീച്ചിൽ പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് അതിനടുത്ത് കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.
ബീച്ചിലെത്തിയ സന്ദർശകരാണ് ഒരാൾ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ മുഹമ്മദ് റാഫി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.