19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode

Main story

മലയാളി ദമ്പതികൾ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ന്യൂഡൽഹി: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻ.ഐ.ടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി അസ്‌ലം എൻ.സിയെയും ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാനയെയുമാണ് ഗുരുഗ്രാം സെക്ടർ 68Read More

Kerala

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അവധി നൽകി. നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതലാണ് ഗതാഗത നിയന്ത്രണം. രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷൻRead More

Kerala

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങിമരിച്ചു; ഒരു കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ 13 വയസ്സുകാരൻ മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലാണ് സംഭവം. സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ കുട്ടികളുടെ ബഹളംകേട്ട് ഓടിയെത്തി. മുങ്ങിപ്പോയ കുട്ടിയെ ഇവർ രക്ഷപ്പെടുത്തി. എന്നാൽ, സനു ഫിയാസിനെ രക്ഷിക്കാനായില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഏറെനേരം തിരഞ്ഞ ശേഷമാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. [&Read More

Entertainment

അശ്വന്ത് കോക്കിന്‍റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെടുത്തു; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് വൻ തിരിച്ചടി. അശ്വന്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടക്കാവ് പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും. കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നടത്തിയ പരിശോധനയിൽ പോലീസ് എയർഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനവും എയർഗണ്ണും പോലീസ് കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് അശ്വന്ത് കോക്ക് ഓടിച്ച വാഹനം രണ്ട് കാറുകളിലും ബൈക്കിലും ഇടിക്കുകയായിരുന്നു. തുടർന്ന് [&Read More

Entertainment

‘എനിക്കെതിരെ ആരോപണം വന്ന സമയത്ത് രമേശ്ജി വിളിച്ചു, ഒപ്പമുണ്ടെന്ന് പറഞ്ഞു; പ്രതിസന്ധി ഘട്ടത്തിൽ

കോഴിക്കോട്: ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട സമയത്തും കല്യാൺ കുടുംബം തനിക്കൊപ്പം ഉറച്ചുനിന്ന അനുഭവങ്ങൾ മനസ്സ് തുറന്ന് പങ്കുവെച്ച് നടൻ നിവിൻ പോളി. തനിക്കെതിരെ ആരോപണം വന്ന സമയത്തും കല്യാണിന്റെ പരിപാടിക്ക് കല്യാൺ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറായ രമേശ് കല്യാൺ വിളിച്ചുവെന്നും ഒപ്പമുണ്ടെന്ന് ഉറപ്പുനൽകിയെന്നും നിവിൻ ഓർത്തെടുത്തു. കോഴിക്കോട്ട് വെച്ച് നടന്ന കല്യാൺ ഹോംസ് ലെഗസിയുടെ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് തനിക്കെതിരെ ഒരു ആരോപണം ഉയർന്ന കാര്യം ഓർത്തെടുത്ത നിവിൻ, [&Read More

Crime

കീർത്തനയുടെ ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി, ഇൻസ്റ്റഗ്രാം പോസ്റ്റും പ്രകോപനമായി; കീർത്തനയെ കുത്തിയതിന് പിന്നിലെ കാരണം

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എം.ഡി.എം.എ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കീർത്തനയുള്ളത്. ആക്രമണം നടത്തിയ കീർത്തനയുടെ പങ്കാളി കൂടിയായ പ്രതി ജിനീഷിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതും കീർത്തനയുടെ ആൺസുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതുമാണ് ആക്രമണത്തിന് പ്രേരകമായതെന്നാണ് പ്രതി ജിനീഷ് പൊലീസിന് നൽകിയ മൊഴി. ആറിലേറെ തവണ ഇയാൾ കീർത്തനയെ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിനും വയറിനും കാലിനുമാണ് കുത്തേറ്റത്. [&Read More

Kerala

വടകര എംഡിഎംഎ കേസ് പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു; അക്രമം പോലീസ് സ്റ്റേഷൻ

കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം. സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം. [&Read More

Kerala

കോഴിക്കോട് കോനാട് ബീച്ചിൽ പൊലീസ് നിർദേശം ലംഘിച്ച്പടക്കം പൊട്ടിച്ചു; യുവാവിനെതിരെ കേസ്

കോഴിക്കോട്: കോനാട് ബീച്ചിൽ പൊലീസ് നൽകിയ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ് എടുത്തു. വയനാട് പൂമല സ്വദേശിയായ ഫായിസ് അഹമ്മദിനെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവന് അപകടവും ഭീഷണിയും ഉണ്ടാക്കുന്ന രീതിയിൽ ബീച്ചിൽ വച്ച് പടക്കം പൊട്ടിച്ചതിനാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്. തീരദേശ മേഖലകളിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തി പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.Read More

Entertainment

നറുക്കെടുപ്പ് വിജയിയോട് അവതാരകയുടെ അനാവശ്യ ചോദ്യം; തിരുത്തി ആസിഫ് അലി; കയ്യടിച്ച് സോഷ്യൽ

കോഴിക്കോട്: സിനിമയും അതിലെ കഥാപാത്രങ്ങൾക്കുമപ്പുറം സൗമ്യമായ പെരുമാറ്റവും നിലപാടുകളും കൊണ്ടും ശ്രദ്ധേയനാണ് നടൻ ആസിഫ് അലി. ഇപ്പോഴിതാ, ഒരു പൊതുപരിപാടിക്കിടെ യുവാവിന്റെ ആത്മാഭിമാനത്തെ ചേർത്തുപിടിച്ച ആസിഫ് അലിയുടെ പക്വമായ ഇടപെടലാണ് പ്രേക്ഷകരുടെ കയ്യടി നേടുന്നത്. കോഴിക്കോട് മൈജി ഡിജിറ്റൽ ഷോറൂമിൽ നടന്ന പുതിയ ഐഫോൺ ലോഞ്ച് ചടങ്ങിലാണ് സംഭവം. പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയിക്ക് ഫോൺ സമ്മാനമായി നൽകാൻ ആസിഫ് അലിയെയാണ് വേദിയിലേക്ക് ക്ഷണിച്ചത്. തുടർന്ന് ആസിഫ് വിജയിയെ പ്രഖ്യാപിക്കുകയും സമ്മാനം ഏറ്റുവാങ്ങാനായി നിഹാൽ എന്നൊരു [&Read More

Main story

യാത്രയ്ക്കിടെ ഹൃദയാഘാതം; യാത്രക്കാരന് രക്ഷകരായി കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാര്‍

കോഴിക്കോട്: യാത്രയ്ക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഒമേഗ’ എന്ന ബസ്സിലെ ജീവനക്കാരാണ് സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. യാത്രയ്ക്കിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സാഹചര്യം മനസ്സിലാക്കിയ ബസ് ജീവനക്കാർ ഒട്ടും സമയം കളയാതെ ബസ് നേരെ കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിലേക്ക് എത്തിച്ചു. ഉടൻ തന്നെ രോഗിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ആശുപത്രിയിലെ ഡോക്ടർ അശോകന്റെ നേതൃത്വത്തിൽ [&Read More