02/06/2026
[fontresizer_tawhidurrahmandear_widget]

സത്യപ്രതിജ്ഞാ ദിനത്തിൽ വേറിട്ട ഓഫർ; ‘സതീശൻ’ എന്ന് പേരുള്ളവർക്ക് സൗജന്യ പടക്കം

 സത്യപ്രതിജ്ഞാ ദിനത്തിൽ വേറിട്ട ഓഫർ; ‘സതീശൻ’ എന്ന് പേരുള്ളവർക്ക് സൗജന്യ പടക്കം

കോഴിക്കോട്: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്‌ഞ ദിവസമായ ഇന്ന് കോഴിക്കോട് അയ്യൻസ് പടക്കകടിയിലെ ഓഫർ വ്യത്യസ്‌തമാണ്. സതീശൻ എന്ന് പേരുള്ളവർ തിരിച്ചറിയൽ കാർഡുമായി എത്തിയാൽ ഒരു പെട്ടി പടക്കമാണ് സമ്മാനം. ഇന്ന് ഒരു ദിവസം മാത്രമാണ് ഈ ഓഫർ ഉള്ളത്.

വി.ഡി സതീശൻ മുഖ്യമന്ത്രിയായും മറ്റ് 20 എംഎൽഎമാർ മന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും പങ്കെടുത്തു.

Also read: