22/11/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

 കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നോർത്ത് ബീച്ചിലെ സ്റ്റേജിന്റെ ഭാഗത്താണ് ബുധനാഴ്ച രാവിലെ ആറുമണിയോടെ മൃതദേഹം കാണപ്പെട്ടത്.

പ്രഭാതനടത്തത്തിന് എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ ബീച്ചിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Also read: