20/10/2026
[fontresizer_tawhidurrahmandear_widget]

Tags :VD Satheesan

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിയയാൾ പിടിയിൽ; പ്രതി പിടിയിലായത് പൂണെയിൽ നിന്ന്

പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ നോർത്ത് പറവൂരിലെ കൈതാരത്ത് കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരി നാട്ടുകാരെ ഇരുട്ടിലാക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കൈതാരം സ്വദേശിയായ വിഷ്ണുവിനെ പൂണെയിൽനിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാത്രികാലങ്ങളിൽ ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റി മടങ്ങുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കേരളം വിട്ട വിഷ്ണുവിനെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് പൂണെയിൽനിന്ന് ഇയാൾ പിടിയിലാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, [&Read More

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പ്രമേയം എൽഡിഎഫിന്റെ പിന്തുണയോടെയാണ് സഭ പാസാക്കിയത്. രാജ്യത്ത് ഇത്തരമൊരു പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയാണ് കേരളത്തിലേത്. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പും സാർവത്രിക പ്രായപൂർത്തി വോട്ടവകാശവുമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ കൃത്യമായ മാനദണ്ഡങ്ങളോ മുന്നറിയിപ്പുകളോ ഇല്ലാതെ അർഹരായ [&Read More

Kerala

‘പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കട്ടെ; പറ്റാത്ത ജോലിക്ക് പോകരുത്’: ബിജെപി നേതാവ് പി.കെ

കോട്ടയം: പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. പറ്റാത്ത ജോലിക്ക് പോകരുതെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിൽ നടക്കുന്ന സമരങ്ങൾ തന്നെയാണ് ഡൽഹിയിലും നടന്നിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു. പി.സി ജോർജിനെ ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും ആ കാര്യം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും രാജി ആവശ്യപ്പെട്ട് ബിജെപി കോട്ടയത്ത് തെരുവ് സഭകൾ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണം ശരിയെങ്കിൽ, മുഖ്യ തെരഞ്ഞെടുപ്പ് [&Read More

Kerala

‘കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്’: വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ലെന്നും സംസ്ഥാനത്തിന്റെ ശക്തമായ മതേതര പാരമ്പര്യമാണ് അവരുടെ രാഷ്ട്രീയ വളർച്ചയ്ക്ക് പ്രധാന തടസ്സമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ബിജെപിയെയും അതിന്റെ ദേശീയ നേതൃത്വത്തെയും പൂർണമായും നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സംഘപരിവാറോ ഉയർത്തുന്ന വെല്ലുവിളികൾ മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിന് ഭീഷണിയല്ലെന്നും പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷൻ ഭരണവും മൂന്ന് നിയമസഭാ സീറ്റുകളും നേടി ബിജെപി ഉണ്ടാക്കിയ മുന്നേറ്റം കേരള രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവത്തിൽ വന്ന [&Read More

Main story

പിണറായി വിജയന്റെ കസ്റ്റഡിയിൽ അടിയന്തരമായി ഇടപെട്ട് മുഖ്യമന്ത്രി; മോചനത്തിനും നിയമസഹായത്തിനും ചീഫ് സെക്രട്ടറിക്ക്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഡൽഹി പോലീസിന്റെ കസ്റ്റഡിയിലായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. കസ്റ്റഡി സംബന്ധിച്ച വിശദമായ വിവരങ്ങൾ ശേഖരിക്കാനും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവിനെ പോലീസ് എവിടെയാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് അന്വേഷിച്ചറിയണമെന്നും അദ്ദേഹത്തിന്റെ കസ്റ്റഡി മോചനത്തിനായുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്നുമാണ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിന് പുറമെ, ഡൽഹിയിലെ [&Read More

Main story

രാഹുൽ ഗാന്ധി ഊർജം പകരുന്ന നേതാവ്; തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് ബി.ജെ.പി ഭരിക്കുന്നത്, പ്രതിഷേധം

ഡൽഹി: കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഹുൽ ഗാന്ധി ഊർജം പകരുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് പോലും പ്രതിഷേധിക്കാനുള്ള അവകാശമില്ലാത്ത സാഹചര്യമാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് പോലും ആരെയും കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ആഴ്ച മുഴുവൻ സമരങ്ങളായിരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിലവിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.Read More

Main story

മുഖ്യമന്ത്രിക്കെതിരെ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി അടൂർ പ്രകാശ്

ഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഡൽഹിയിലെത്തിയ അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തിന് നേരിട്ടാണ് പരാതി സമർപ്പിച്ചത്. യുഡിഎഫ് കൺവീനർ പദവിയെ മാനിക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് Read More

Main story

‘ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നത്?; നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ

തിരുവനന്തപുരം: ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് ഇത്ര വലിയ അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സംഘപരിവാറിനെതിരെ ആർജ്ജവത്തോടെ പ്രതിഷേധമുയർത്തുമ്പോൾ സിപിഎമ്മിന് എന്തിനാണ് പൊള്ളുന്നതെന്നും, സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവർത്തനങ്ങളോ കലാപ അന്തരീക്ഷമോ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കുന്ന ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ യൂത്ത് കോൺഗ്രസ് തലസ്ഥാനത്ത് നടത്തിയ പ്രതിഷേധ സമരത്തെ അക്രമാസക്തമായി [&Read More

Kerala

‘മതേതരത്വം സംരക്ഷിക്കുന്നവരാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപിക്കാവുമോ?’: രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി വി.ഡി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും സംഘ്‌പരിവാർ രാഷ്ട്രീയത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. “മതേതരത്വം സംരക്ഷിക്കാൻ നിൽക്കുന്നവരാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപി നേതാക്കൾക്ക് കഴിയുമോ” എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ‘ഫ്രോഡ് രാഷ്ട്രീയം’ കളിക്കുന്നു എന്നടക്കം രാജീവ് ചന്ദ്രശേഖർ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെയായിരുന്നു പ്രതികരണം. രാഹുൽ ഗാന്ധിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റു വിരലുകൾ സ്വന്തം നെഞ്ചിലേക്കാണെന്ന കാര്യം ബിജെപി [&Read More

Main story

‘ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ഗ്യാനേഷ് കുമാർ ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ ഒരു നിമിഷം പോലും അർഹതയില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജന്റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ ആവശ്യമില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബിജെപിക്ക് കച്ചവടം നടത്തിയയാളായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തും. രാജ്യത്തെ [&Read More