21/10/2026
[fontresizer_tawhidurrahmandear_widget]

Tags :VD Satheesan

Crime

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ ഫ്യൂസ് ഊരി; കേസെടുത്ത് പൊലീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 11 കെവി ഫീഡർ സ്വിച്ച് അജ്ഞാതൻ തുറന്നുവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ പ്രദേശത്ത് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. മന്നം സബ്‌സ്റ്റേഷനിൽനിന്ന് കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ചാണ് ആരോ തുറന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുൻപ് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും [&Read More

Kerala

‘വി.ഡി സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം’: ജി. സുധാകരൻ

അമ്പലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശൻ മികച്ച രീതിയിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതുവരെ ഭരണത്തിൽ യാതൊരു അപാകതയും വന്നിട്ടില്ലെന്നും ജി. സുധാകരൻ എംഎൽഎ. അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയുന്ന വാക്കിൽ ഉറച്ചുനിൽക്കുന്നതാണ് സതീശന്റെ പ്രധാന ഗുണം. കാര്യങ്ങൾ തുറന്നുപറയാനും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്താനും അദ്ദേഹം തയ്യാറാകാറുണ്ട്. ആരോഗ്യവാനായ ഒരു മുഖ്യമന്ത്രിയായതിനാൽ ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കൂടെയുള്ള മന്ത്രിമാരുടെ പബ്ലിക് ഇമേജ് കണക്കിലെടുത്ത് എല്ലാവരെയും ശ്രദ്ധിക്കേണ്ടതുണ്ടെന്നും [&Read More

Main story

‘ചില ഉദ്യോഗസ്ഥർക്ക് കുളം കലക്കി മീൻപിടിക്കുന്ന സമീപനം; പ്രതിസന്ധി വഷളാക്കാൻ മനഃപൂർവം നാലും

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കും മുൻ മാനേജ്‌മെന്റുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കവേയാണ് പുനരുപയോഗ ഊർജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർക്ക് ‘ചൊറിച്ചിലാ’ണെന്ന് അദ്ദേഹം തുറന്നടിച്ചത്. സംസ്ഥാനത്ത് നിലവിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. കെഎസ്ഇബി മുൻ ചെയർമാൻമാർ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയായിരുന്നു സതീശന്റെ വിമർശനം. പുനരുപയോഗ ഊർജ്ജ പദ്ധതികളെ എതിർക്കാൻ ചിലർ അനാവശ്യ തടസ്സങ്ങൾ ഉന്നയിക്കുകയാണെന്നും ഇതിനു പിന്നിലെ യഥാർത്ഥ കാരണം [&Read More

Kerala

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കും. മുഖ്യമന്ത്രി വി.ഡി സതീശനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2023 മാർച്ച് 13Read More

Kerala

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ടിൽ രാഷ്ട്രീയമില്ല; വിഷയം നിയമപരമായി പരിശോധിച്ച് നടപടിയെടുക്കും’: മുഖ്യമന്ത്രി വി.ഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ടിൽ യാതൊരു രാഷ്ട്രീയവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. വിഷയം പൂർണമായും നിയമപരമായി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളും. കേന്ദ്ര ഏജൻസിയായ ഇഡി നൽകിയ റിപ്പോർട്ടാണെന്ന ഒറ്റ കാരണം കൊണ്ട് അതിലെ വിവരങ്ങൾ തള്ളിക്കളയാനാകില്ലെന്നും, കൃത്യമായ നിയമപരിശോധന പൂർത്തിയാക്കിയ ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുൻപ് കോൺഗ്രസ് നേതാക്കൾ ഇഡി കേസുകൾ [&Read More

Kerala

കൈപ്പമംഗലം അപകടം: ‘ദേശീയപാതയിലെ സുരക്ഷ പരിശോധിക്കണം’; നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.

തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു. തൃശൂർ കൈപ്പമംഗലത്തുണ്ടായ വൻ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. ദേശീയപാതകളിൽ വാഹനങ്ങൾ അശാസ്ത്രീയമായും നിയമവിരുദ്ധമായും പാർക്ക് ചെയ്യുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. അപകടസാധ്യത മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും അടിയന്തരമായി പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് കൈപ്പമംഗലം പനമ്പിക്കുന്നിലാണ് തമിഴ്‌നാട് [&Read More

Kerala

‘പാഠ്യപദ്ധതിയിൽ ഇടപെടരുത്, സ്‌കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം വേണം’; പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ കേന്ദ്ര സർക്കാറുമായി വീണ്ടും ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഡൽഹി സന്ദർശനത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിൻ്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം. ന്യൂഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ പി.എം. ശ്രീ ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല [&Read More

Main story

‘കേരളത്തിന്റെ താൽപര്യം സതീശന്റെ കയ്യിൽ ഭദ്രം, നൂറു നാൾ കൊണ്ട് തെളിയിച്ചു’; മുഖ്യമന്ത്രിയെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ താൽപര്യം വി.ഡി. സതീശന്റെ കയ്യിൽ ഭദ്രമാണെന്നും ഇത് നൂറു ദിവസത്തിനകം അദ്ദേഹം തെളിയിച്ചെന്നും സി. ദിവാകരൻ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ പാവപ്പെട്ടവർക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി. ദിവാകരൻ കൂട്ടിച്ചേർത്തു. സി. ദിവാകരനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രശംസിച്ചു. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്തു നോക്കി പറയുന്ന നേതാവാണ് സി. ദിവാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.Read More

Kerala Politics

ബാഫഖി തങ്ങൾ സ്മാരക ‘കർമശ്രേഷ്ഠ’ പുരസ്‌കാരം ഡോ. എം.കെ മുനീറിന്; മുഖ്യമന്ത്രി സമ്മാനിക്കും

കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്‌കാര ഡോ. എം.കെ മുനീറിന്(Read More

Main story

‘മലയാളമാണെങ്കിൽ ദിവസം 75 പേജ് വരെ വായിക്കും, ഇംഗ്ലീഷ് 50, സയൻസോ ഫിനാൻസോ

തിരക്കുകൾക്കിടയിലും പുസ്തകങ്ങൾ വായിച്ചുതീർക്കുന്ന സ്വന്തം ശീലത്തെ കുറിച്ചും തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്ന കണക്കുകൂട്ടലുകളെ കുറിച്ചും മനസ് തുറന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരു അഭിമുഖത്തിലാണ് വായനയോടും രാഷ്ട്രീയ കണക്കെടുപ്പുകളോടുമുള്ള തന്റെ സമീപനം അദ്ദേഹം വ്യക്തമാക്കിയത്. മലയാള പുസ്തകങ്ങളാണെങ്കിൽ ദിവസം 75 പേജ് വരെ വായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷാണെങ്കിൽ 50 പേജും, സയൻസോ ഫിനാൻസോ പോലെയുള്ള കടുപ്പമുള്ള വിഷയങ്ങളാണെങ്കിൽ 30 മുതൽ 35 പേജ് വരെയുമാണ് വായന. പുസ്തകം വായിച്ചുതുടങ്ങുമ്പോൾ തന്നെ അതിന്റെ വേഗം അളക്കും. [&Read More