06/09/2026
[fontresizer_tawhidurrahmandear_widget]

Tags :VD Satheesan

Main story

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയിൽ വന്ദേമാതരമില്ല. ചടങ്ങുകളുടെ കാര്യപരിപാടികളിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പതാക ഉയർത്തലിനു ശേഷം ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച വിവാദങ്ങളിൽ സർക്കാരിനും യുഡിഎഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15Read More

Kerala

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറി

തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് നിരഞ്ജന ജോലിയില പ്രവേശിക്കാനുള്ള ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരൻ, പഴകുളം മധു എം.എൽ.എ എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസറായാണ് നിരഞ്ജനയ്ക്ക് സർക്കാർ നിയമനം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ [&Read More

Main story

‘വാർത്താ സെൻസർഷിപ്പിൽ സർക്കാരിന് പങ്കില്ല; ഞാൻ പറഞ്ഞിട്ടല്ല ആരുടെയും മെറ്റ പോസ്റ്റുകൾ നീക്കുന്നത്;

തിരുവനന്തപുരം: മാധ്യമ വാർത്തകളുടെ സെൻസറിങ്ങിൽ സർക്കാർ യാതൊരുവിധത്തിലും ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. തന്റെ നിർദേശപ്രകാരമല്ല ആരുടെയും മെറ്റ പോസ്റ്റുകൾ മാറ്റിയിട്ടുള്ളതെന്നും, അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പരാതി നൽകിയാൽ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു. ലയണൽ മെസിയുടെ പേരിലുണ്ടായ തട്ടിപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കായിക വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ നൽകിയതിലും ജിഎസ്ടി വെട്ടിപ്പിലും ഉചിതമായ അന്വേഷണം നടത്തും. കഴിഞ്ഞ സർക്കാർ [&Read More

Kerala

‘ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം അധിക സഹായം; സംസ്ഥാന പൊതുമേഖല ജീവനക്കാർക്ക് ബോണസ്

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പട്ടികയിലുള്ള ഗുണഭോക്താക്കൾക്കായി രണ്ട് ലക്ഷം രൂപ വീതം അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 5 കോടി രൂപ നീക്കിവെച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒപ്പം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നടപ്പാക്കിയ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി നിയമം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത ഈ ഭേദഗതിയിലൂടെ ഭൂമിയുടെ പൂർണ [&Read More

Kerala

ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര നടത്തി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും അമേരിക്കൻ വ്യവസായിയുമായ മൈക്കൽ ബൗലോസ് വിനോദRead More

Kerala

‘എത്രരൂപ വേണമെങ്കിലും ചെലവാക്കാം; ക്യാംപുകളിൽ കുറവൊന്നുമുണ്ടാകില്ല’- വി.ഡി സതീശൻ

പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എത്ര തുക വേണമെങ്കിലും ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ക്യാംപുകളിൽ ഒരു കുറവും വരുത്തില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തവെയാണ് അദ്ദേഹം നിർണായക തീരുമാനങ്ങൾ അറിയിച്ചത്. വെള്ളപ്പൊക്കം ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കും. നദികളിൽ മണ്ണ് അടിഞ്ഞുകൂടിയ അവസ്ഥയാണുള്ളതെന്നും ഇത് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്രമഴയെ ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ [&Read More

Kerala

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് നേരിട്ടെത്തി സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന മുഖ്യമന്ത്രി ആദ്യം ആറന്മുളയിലെയും തുടർന്ന് റാന്നിയിലെയും ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുമായി അദ്ദേഹം നേരിട്ട് സംവദിക്കുകയും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്യും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രളയബാധിതർക്കുള്ള കൂടുതൽ ധനസഹായ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. പ്രളയക്കെടുതികൾക്കിടയിലും സർക്കാറിന്റെ ഭാഗത്തുനിന്ന് [&Read More

Kerala

വിജിലൻസ് അന്വേഷണത്തിൽ തെളിവില്ല; പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ സതീശനെതിരെ യാതൊരുവിധ തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണ നടപടികൾ പൂർണ്ണമായും അവസാനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളൊന്നും തെളിയിക്കാൻ വിജിലൻസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വി.ഡി. സതീശനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്‌ടർ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. [&Read More

India

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുലിന്റെ നേതൃത്വത്തിൽ പ്രതിഷേധം; സമരവേദിയിൽ വി.ഡി. സതീശനും

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിന് നേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ അപ്രതീക്ഷിത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സി.ജെ.പി നടത്തിയ പ്രക്ഷോഭം വൻ സംഘർഷത്തിലാണ് കലാശിച്ചത്. സംഭവത്തിന് ഉത്തരവാദികളായ പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് [&Read More

Kerala

‘തിരിഞ്ഞു നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ല’; മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ

കോഴിക്കോട്: സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കെഎസ്‌യുവിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വിമർശനം കടുപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രിക്കെതിരെ കൂടുതൽ നേതാക്കൾ രംഗത്തെത്തി. തിരിഞ്ഞുനോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിനില്ലെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു. നിരന്തര പ്രക്ഷോഭങ്ങളുടെ ഭാഗമായി കെഎസ്‌യു പ്രവർത്തകർ ജയിലിൽ കിടന്നപ്പോൾ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണെന്നും സച്ചിൻ ആരോപിച്ചു. അതേസമയം, നിലവിലെ വിവാദങ്ങൾക്ക് [&Read More