27/09/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ ഫ്യൂസ് ഊരി; കേസെടുത്ത് പൊലീസ്

 മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ ഫ്യൂസ് ഊരി; കേസെടുത്ത് പൊലീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 11 കെവി ഫീഡർ സ്വിച്ച് അജ്ഞാതൻ തുറന്നുവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ പ്രദേശത്ത് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. മന്നം സബ്‌സ്റ്റേഷനിൽനിന്ന് കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ചാണ് ആരോ തുറന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുൻപ് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, എൻടിപിസിയിൽ നിന്ന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഇത്രയും വലിയ തുക നൽകി വൈദ്യുതി വാങ്ങുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ മന്ത്രിസഭയുടെ അനുമതി കൂടി ആവശ്യമാണ്. പ്രതിസന്ധി പരിഹരിക്കാൻ എല്ലാ വഴികളും പരിശോധിച്ച് വരികയാണെന്നും പവർകട്ട് എന്ന് വരെ നീളുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എത്രയും വേഗം പ്രശ്ന പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: