05/09/2026
[fontresizer_tawhidurrahmandear_widget]

Tags :KSEB

Main story

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും; ഇന്ധന സർചാർജ് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല. ഇതനുസരിച്ച് പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവര്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലടയ്ക്കുന്നവര്‍ക്കും [&Read More

Kerala

വൈദ്യുതി കിട്ടാനില്ല; സംസ്ഥാനത്ത് ഇന്നും നിയന്ത്രണം

പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി.Read More

Kerala

‘ലോകകപ്പ് ഫൈനലിന് വൈദ്യുതി മുടങ്ങില്ല’; സണ്ണി ജോസഫ്

ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരദിനമായ ഞായറാഴ്ച സംസ്ഥാനത്ത് പവർകട്ടോ വൈദ്യുതി തടസ്സമോ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകി. Read More

Kerala

‘ജനങ്ങളെ അമ്മാനമാടരുത്, ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങി’; കെഎസ്ഇബിക്കെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻകൂട്ടി അറിയിക്കാതെയുള്ള വൈദ്യുതി മുടക്കം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ജനങ്ങളെയിട്ട് അമ്മാനമാടരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഒന്നേകാൽ മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാം, എന്നാൽ അത് മുൻകൂട്ടിക്കണ്ട് ആവശ്യമായ വൈദ്യുതി വാങ്ങാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നും നിയന്ത്രണം [&Read More

Kerala

റാങ്ക് ജേതാവിനെ അനുമോദിക്കാനെത്താൻ വഴിയില്ല; വൈദ്യുതിത്തൂൺ മാറ്റി വഴിയൊരുക്കി പഞ്ചായത്ത്

കവിയൂർ: എംജി സർവകലാശാല ബിഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ ശിഖ ശിവദാസിന് അനുമോദനവുമായി എത്തിയവർക്ക് വഴിവിളക്കായി പഞ്ചായത്തും കെഎസ്ഇബിയും കവിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കാഞ്ഞിരപ്പാവിൽ ശിവദാസിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിൽ തടസ്സമായി നിന്ന വൈദ്യുതിത്തൂണാണ് അധികൃതർ ഇടപെട്ട് മാറ്റിസ്ഥാപിച്ചത്. ശിഖയെ അനുമോദിക്കാൻ വീട്ടിലെത്തിയപ്പോഴാണ് അരയടിയോളം മാത്രം വീതിയുള്ള വഴിയിലെ ഈ തടസ്സം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പഞ്ചായത്ത് അംഗം സി.ജി ഫിലിപ്പ് ഭരണസമിതി യോഗത്തിൽ ഈ വിഷയം ഉന്നയിക്കുകയും പ്രസിഡന്റും വൈസ് [&Read More

Kerala

‘ലൈനുകൾക്ക് സമീപം ഫ്ലെക്സും ബാനറും വേണ്ട’; ഫുട്ബോൾ ആരാധകർക്ക് കർശന നിർദേശവുമായി കെഎസ്ഇബി

കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി ലൈനുകൾക്ക് സമീപം ഫുട്ബോൾ ആരാധകർ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരെ കർശന നിർദേശവുമായി കെഎസ്ഇബി. പലയിടങ്ങളിലും റോഡിന് കുറുകെയും ലൈനുകൾക്ക് അരികിലും കൊടികളും തോരണങ്ങളും വ്യാപകമായി പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങൾ കടുത്ത അപകടങ്ങൾക്ക് കാരണമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഇവ പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെടാനും പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാകാനും ഇടയുണ്ട്. അടിയന്തര [&Read More

Kerala

വടക്കൻ കേരളം ഇരുട്ടിലാകും; നാല് ജില്ലകൾക്ക് മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്തെ നാല് വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പവർഗ്രിഡ് കോർപ്പറേഷൻ്റെ കോഴിക്കോട്ടുള്ള 400 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തീരുമാനം. ചൊവ്വാഴ്ച മുതൽ ഏകദേശം ഏഴ് ദിവസത്തോളം ഈ നിയന്ത്രണം തുടർന്നേക്കും. സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൻ്റെ 220 കെ.വി. ബുഷിങ്ങിൽ കണ്ടെത്തിയ തകരാർ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ട്രാൻസ്ഫോർമർ ഷട്ട്ഡൗൺ ചെയ്യുന്നതിനാലാണ് വൈദ്യുതി വിതരണത്തിൽ കുറവുണ്ടാകുന്നത്. തകരാർ [&Read More

Kerala

‘ആടിനെ പട്ടിയാക്കരുത്, സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നടക്കുന്നത് തോന്നിവാസങ്ങൾ’; രൂക്ഷവിമർശനവുമായി എൻ പ്രശാന്ത്ര്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന രൂക്ഷവിമർശനവുമായി എൻ പ്രശാന്ത് ഐഎഎസ്. ബിജു പ്രഭാകർ ഐഎഎസിൻ്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ തുറന്നുപറച്ചിൽ. പവർക്കട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ‘ആടിനെ പട്ടിയാക്കുന്ന’ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ഇബി ചെയർമാനായിരുന്ന കാലത്തെ അനുഭവം മുൻനിർത്തിയായിരുന്നു പ്രശാന്തിൻ്റെ വിമർശനം. ആരും അറിയാതെ പവർക്കട്ട് നടപ്പിലാക്കാൻ സാധിക്കുമെന്നും പല പദ്ധതികളും കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോഡ്ഷെഡിങ്ങിൻ്റെ ഉത്തരവാദിത്തത്തിൽ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അത് [&Read More

Main story

വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസിനു മുന്നിൽ കമ്പിത്തിരിയും പടക്കവുമായി നാട്ടുകാർ

ആലുവ: വൈദ്യുതി നിലച്ചാൽ സാധാരണ ബഹളം വെക്കാനോ പരാതി പറയാനോ ആണ് ആളുകൾ കെഎസ്ഇബി ഓഫീസിലേക്ക് ഓടിയെത്തുക. എന്നാൽ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കെഎസ്ഇബി ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാത്രി നടന്നത് കണ്ടവർ ഒന്ന് അമ്പരന്നു. വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിക്കാൻ നാട്ടുകാർ എത്തിയത് വിഷുവിന് ബാക്കിവെച്ച പടക്കങ്ങളും കമ്പിത്തിരികളുമായാണ്. രാത്രി രണ്ടു തവണയായി ദീർഘനേരം കറന്റ് പോയതോടെ സഹികെട്ട പരിസരവാസികൾ ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പ്രതിഷേധം ആഘോഷമാക്കി മാറ്റി. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം [&Read More