05/09/2026
[fontresizer_tawhidurrahmandear_widget]

Tags :KSEB

Main story

ഇന്ന് മുതൽ ‘ഇരുണ്ട കാലം’; സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യുതി നിയന്ത്രണം, 6-നും 12-നും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി 6 മണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് അരമണിക്കൂർ വീതമായിരിക്കും നിയന്ത്രണം. രാജ്യത്താകെയുള്ള ഉഷ്ണതരംഗം കാരണം ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉപഭോഗം അപ്രതീക്ഷിതമായി വർധിച്ചതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നും വാങ്ങുന്ന കേരളത്തിന് വിപണിയിലെ ഈ കുറവ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. നിലവിൽ കേന്ദ്ര വിഹിതത്തിലുണ്ടായ 200 [&Read More

Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം: നിയന്ത്രണത്തിന്റ ദൈർഘ്യം വർധിക്കും

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. നാളെ മുതൽ പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവ് കൂടി രേഖപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കുമെന്ന് ഉറപ്പായി. വടക്കേ ഇന്ത്യയിൽ ചൂട് വർദ്ധിച്ചതിനെത്തുടർന്ന് പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള സാധ്യതയും അടഞ്ഞ നിലയിലാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇതിനോടകം തന്നെ 6195 മെഗാവാട്ട് പിന്നിട്ടു കഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ [&Read More

Main story

അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ വൈദ്യുതി കരാര്‍ റദ്ദാക്കി; ഇന്ന് മൂന്നിരട്ടി തുകയ്ക്ക് വാങ്ങാന്‍

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനായി ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷന്റെ തീരുമാനം വൻ വിവാദത്തിലേക്ക്. യൂണിറ്റിന് ശരാശരി നാല് രൂപ 29 പൈസ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമായിരുന്ന കരാറാണ് വെറും സാങ്കേതികത്വം പറഞ്ഞ് കമ്മീഷൻ റദ്ദാക്കിയത്. കരാർ റദ്ദാക്കരുതെന്ന് കാട്ടി അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെഎസ്ഇബി ചെയർമാനായിരുന്ന എൻ.എസ്. പിള്ളയും സർക്കാരിന് കത്തുകൾ നൽകിയിരുന്നെങ്കിലും ഈ നിർദ്ദേശങ്ങൾ അവഗണിക്കപ്പെടുകയായിരുന്നു. 25 വർഷത്തേക്ക് നിശ്ചയിച്ചിരുന്ന [&Read More

Kerala

കൊടും ചൂടിന് ആശ്വാസം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത; പാലക്കാട്

തിരുവനന്തപുരം: കടുത്ത ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. എന്നാൽ ചൂട് തുടരുന്ന സാഹചര്യത്തിൽ, ഏറ്റവും ഉയർന്ന താപനില (39.8 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈൻ വഴി മാത്രമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത ഉഷ്ണതരംഗത്തെത്തുടർന്ന് നിർജലീകരണം, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ജനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി വിദ്യാലയങ്ങളുടെ പ്രവർത്തനത്തിൽ നിയന്ത്രണം [&Read More

Kerala

വൈദ്യുതി മീറ്റർ വാടക കുത്തനെ കൂടും; സിംഗിൾ ഫേസിന് പ്രതിമാസം 31 രൂപയും

കൊച്ചി: കേരളത്തിൽ വൈദ്യുതി മീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധനവ് വരുത്താനുള്ള നിർദേശവുമായി കെ.എസ്.ഇ.ബി രംഗത്ത്. നിലവിൽ സിംഗിൾ ഫേസ് ഉപഭോക്താക്കൾ പ്രതിമാസം നൽകുന്ന ആറ് രൂപ വാടക 31 രൂപയായും, ത്രീ ഫേസ് ഉപഭോക്താക്കളുടെ വാടക 36 രൂപയായും വർധിക്കാനാണ് സാധ്യത. ഇതോടെ രണ്ട് മാസത്തിലൊരിക്കൽ ലഭിക്കുന്ന വൈദ്യുതി ബില്ലിൽ മീറ്റർ വാടകയിനത്തിൽ വലിയ മാറ്റം വരും. നിലവിൽ സിംഗിൾ ഫേസ് കണക്ഷന് 12 രൂപ രേഖപ്പെടുത്തുന്ന സ്ഥാനത്ത് ഇനി മുതൽ 62 രൂപയും, ത്രീ ഫേസ് [&Read More