10/06/2026
[fontresizer_tawhidurrahmandear_widget]

‘ലൈനുകൾക്ക് സമീപം ഫ്ലെക്സും ബാനറും വേണ്ട’; ഫുട്ബോൾ ആരാധകർക്ക് കർശന നിർദേശവുമായി കെഎസ്ഇബി

 ‘ലൈനുകൾക്ക് സമീപം ഫ്ലെക്സും ബാനറും വേണ്ട’; ഫുട്ബോൾ ആരാധകർക്ക് കർശന നിർദേശവുമായി കെഎസ്ഇബി

കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി ലൈനുകൾക്ക് സമീപം ഫുട്ബോൾ ആരാധകർ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരെ കർശന നിർദേശവുമായി കെഎസ്ഇബി. പലയിടങ്ങളിലും റോഡിന് കുറുകെയും ലൈനുകൾക്ക് അരികിലും കൊടികളും തോരണങ്ങളും വ്യാപകമായി പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

ഇത്തരം പ്രവർത്തനങ്ങൾ കടുത്ത അപകടങ്ങൾക്ക് കാരണമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഇവ പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെടാനും പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാകാനും ഇടയുണ്ട്.

അടിയന്തര സഹായത്തിന്: വൈദ്യുതിസംബന്ധമായ അപകടസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Also read: