27/10/2026
[fontresizer_tawhidurrahmandear_widget]

‘പരാതി നൽകിയാൽ മക്കൾക്ക് ബുദ്ധിമുട്ടാകില്ലേ?’ സ്വത്ത് എഴുതിവാങ്ങിയ ശേഷം ഉമ്മയെ വഴിയാധാരമാക്കി മക്കൾ; സങ്കടം ഉള്ളിലൊതുക്കി കോഴിക്കോട് ചെറൂപ്പയിലെ പാത്തുമ്മ

 ‘പരാതി നൽകിയാൽ മക്കൾക്ക് ബുദ്ധിമുട്ടാകില്ലേ?’ സ്വത്ത് എഴുതിവാങ്ങിയ ശേഷം ഉമ്മയെ വഴിയാധാരമാക്കി മക്കൾ; സങ്കടം ഉള്ളിലൊതുക്കി കോഴിക്കോട് ചെറൂപ്പയിലെ പാത്തുമ്മ

കോഴിക്കോട്: ജീവന് തുല്യം സ്നേഹിച്ച് വളർത്തിയ മക്കൾക്ക് സ്വന്തം പേരിലുള്ള സ്വത്തുക്കൾ വീതിച്ചു നൽകിയപ്പോൾ, അവർ തിരികെ ദുരിത ജീവിതം. കോഴിക്കോട് ചെറൂപ്പയിലാണ് വയോധികയായ പാത്തുമ്മയെ സ്വന്തം മകനും മകളും ചേർന്ന് വീട്ടിൽ നിന്നും ഇറക്കിവിട്ടത്. കഴിഞ്ഞ രണ്ടുമാസമായി ഒരു ബന്ധുവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ഈ ഉമ്മ. ഇവിടെ അധികനാൾ തുടരാൻ കഴിയില്ലെന്നും ഉടൻ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറേണ്ടതുണ്ടെന്നും അവർ കണ്ണീരോടെ പറയുന്നു.

ഭാഗപത്രത്തിലെ ഏറ്റക്കുറച്ചിലുകൾ പറഞ്ഞുള്ള തർക്കത്തിനൊടുവിലാണ് മക്കൾ ഉമ്മയെ വീടിന് പുറത്താക്കിയത്. എന്നാൽ തന്നെ വഴിയാധാരമാക്കിയ മക്കൾക്കെതിരെ പോലീസിലോ മറ്റ് നിയമ സംവിധാനങ്ങളിലോ പരാതി നൽകാൻ പാത്തുമ്മ തയ്യാറല്ല. സബ് കളക്ടർക്ക് പരാതി നൽകിയാൽ നഷ്ടപ്പെട്ട സ്വത്തുക്കൾ തിരികെ വാങ്ങിത്തരുമെന്ന് മറ്റുള്ളവർ അറിയിച്ചിട്ടും, തനിക്കിനി അതിനൊന്നും ആശയില്ലെന്നും മക്കളെ ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലെന്നുമാണ് അവരുടെ മറുപടി. മകൻ വിവാഹം കഴിച്ചതോടെ ഭാര്യയുടെ വാക്ക് കേട്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അവർ സങ്കടത്തോടെ കൂട്ടിച്ചേർത്തു.

യാതൊരു കണക്കുകൂട്ടലുകളുമില്ലാതെ മക്കളെ സ്നേഹിച്ച ഈ ഉമ്മയ്ക്ക് സ്വന്തം വാർദ്ധക്യത്തിൽ ലഭിച്ചത് കൊടിയ അവഗണനയാണ്. വയോജന ക്ഷേമത്തിനായി പ്രത്യേകം വകുപ്പുകൾ തന്നെയുള്ള ഒരു സംസ്ഥാനത്താണ് സ്വന്തം മാതാപിതാക്കളെ മക്കൾ തെരുവിലേക്ക് വലിച്ചെറിയുന്ന ഇത്തരം ദാരുണ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത്.

Also read: