09/08/2026
[fontresizer_tawhidurrahmandear_widget]

വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണി ചികിത്സയിലിരിക്കെ മരിച്ചു

 വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (6 മാസം ഗർഭിണി) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഒന്നരമാസം മുമ്പാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്ന അരിക്കുളത്തെ വാടകവീട്ടിൽ ഷമീമയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം.

സംഭവത്തിൽ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

Also read: