കൊച്ചി: വൻ ഇടിവിന് പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 25 രൂപയുടെ ഉയർച്ചയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,615 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 200 രൂപയുടെ വർധനയാണുണ്ടായത്. ഇന്നത്തെ വിപണിയിൽ 1,00,920 രൂപയായാണ് പവൻവില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും വർധനയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,325 രൂപയായും പവന്റേത് 82,600 [&Read More
Tags :kerala news
വാങ്ങി കഴിക്കുന്നത് മാരക വിഷം; കേരളത്തിലെ പച്ചക്കറികളിൽ രാസവസ്തുക്കളും കീടനാശിനികളും കണ്ടെത്തി കൃഷിവകുപ്പ്
തൃശ്ശൂർ: കേരളത്തിൽ വിപണിയിലെത്തുന്ന പച്ചക്കറികളിൽ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളും മാരകമായ കീടനാശിനികളും കണ്ടെത്തിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ്. സംസ്ഥാനത്തുടനീളം 1258 പച്ചക്കറി സാമ്പിളുകൾ ശേഖരിച്ച് കൃഷിവകുപ്പിന്റെ ഔദ്യോഗിക ലാബുകളിൽ നടത്തിയ പരിശോധനയിൽ 62 സാമ്പിളുകളിലും ക്രമാതീതമായ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. നമ്മുടെ നാട്ടിൽ നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നവയാണ്. ഇത്തരം പച്ചക്കറികളിലാണ് വലിയ തോതിൽ മാരകമായ രാസവളപ്രയോഗം നടന്നിട്ടുള്ളതെന്നും പരിശോധനാഫലങ്ങൾ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ [&Read More
‘കള്ളന്മാരും ഭീകരും അറബിവേഷവിധാനത്തിൽ’; യുകെജി വിദ്യാർഥികളുടെ ആക്ഷൻ സോങ്ങിൽ വിദ്വേഷ പരാമർശം, അന്വേഷണം
കൊച്ചി: ആലുവയിൽ യുകെജി വിദ്യാർഥികളുടെ ആക്ഷൻ സോങ് മത്സരത്തിൽ വിദ്വേഷ പരാമർശങ്ങളുള്ള വരികൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. ‘കള്ളന്മാരും ഭീകരരും അറബി വേഷവിധാനത്തിൽ’ എന്ന വരികളോടെ പെരുമ്പാവൂർ അല്ലപ്ര സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളാണ് ആക്ഷൻ സോങ് അവതരിപ്പിച്ചത്. അറബി വേഷം ധരിച്ചെത്തിയ ഭീകരർ റെയിൽ പാളത്തിൽ ബോംബ് വെച്ചു എന്നാണ് ഗാനത്തിൽ പറയുന്നത്. മത്സരം നടക്കുമ്പോൾ തന്നെ ആക്ഷൻ സോങ്ങിനെതിരെ ചിലർ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് അല്ലപ്ര സെന്റ് മേരീസ് സ്‌കൂൾ മാനേജർ അറിയിച്ചു. [&Read More
സംസ്ഥാനത്ത് മുട്ടവില കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റ് താളം തെറ്റുന്നു. ഒരാഴ്ച മുൻപ് ആറര രൂപയുണ്ടായിരുന്ന മുട്ടയുടെ ചില്ലറ വില നിലവിൽ 8 മുതൽ 10 രൂപ വരെയായി വർധിച്ചു. ഇതോടെ തട്ടുകടക്കാർ, ഓംലറ്റ് പ്രേമികൾ, ബേക്കറി ഉടമകൾ, ഡയറ്റിലും ബോഡി ബിൽഡിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ തുടങ്ങിയവരെല്ലാം ഒരുപോലെ പ്രതിസന്ധിയിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ വിപണിയിൽ വില വീണ്ടും ഉയർന്നേക്കുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ. കോഴിത്തീറ്റയുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനവാണ് മുട്ടവില ഉയരാൻ പ്രധാന കാരണമായി കർഷകർ ചൂണ്ടിക്കാണിക്കുന്നത്. 1800 [&Read More
തിരുവനന്തപുരം: “രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല… അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ… ഞങ്ങൾക്ക് പുതിയ വീടുവച്ചു തരുമോ… അതിൽ ഞങ്ങളുറങ്ങാം… ഞാൻ വലുതാകുമ്പോൾ പൈസ തരാം” എന്ന് മുഖ്യമന്ത്രിയോട് സഹായം ചോദിക്കുന്ന റുവാനി എന്ന കൊച്ചുകുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. വിഴിഞ്ഞം മുല്ലൂർ ഗവ.കെ.വി.എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് റുവാനി. കുട്ടിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ വാർത്തയായതിന് പിന്നാലെ മുഖ്യമന്ത്രി കുടുംബത്തിനെ വിളിച്ച് വീട് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റുവാനിക്കും കുടുംബത്തിനും വീടൊരുങ്ങിയിരിക്കുകയാണ്. റുവാനിക്കും കുടുംബത്തിനുമായി നിർമ്മിച്ച [&Read More
കൊച്ചി: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. 78കാരിയായ അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ കണ്ണനെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു ദാരുണമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിൽ മകൻ കണ്ണൻ കടുത്ത ദേഷ്യത്തിലായിരുന്നു. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ലക്ഷ്മി മറ്റൊരാൾക്ക് എടുത്തുകൊടുത്തു. ഇത് ചോദ്യം ചെയ്ത മകൻ അമ്മയെ ക്രൂരമായി അടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി മരണപ്പെട്ടു. [&Read More
കോട്ടയം: സാമ്പത്തിക ബാധ്യതയെത്തുടർന്ന് ചങ്ങനാശ്ശേരിയിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി എസ്ബി കോളജിന് സമീപം കരിങ്ങോട്ട് വീട്ടിൽ സജു ആൻ്റണി (64), ഭാര്യ അനു (59), മകൻ സവിൻ (34) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിച്ചിട്ടുള്ളത്. ഈ തുക വീട്ടാൻ സഹോദരനോട് അഭ്യർത്ഥിക്കുന്നതായും കുറിപ്പിലുണ്ട്. ഓൺലൈൻ റമ്മി കളിച്ചതാണ് കടബാധ്യതയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബാങ്ക് [&Read More
‘കുറ്റവാളിയെന്ന് വിളിക്കാൻ പറ്റില്ല, 17-കാരൻ്റെ വിവരം ചോർന്നതിൽ എന്ത് നടപടിയെടുത്തു?’; പ്രോസിക്യൂഷനെതിരേ കോടതി
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷവിമർശനവുമായി കോടതി. കേസിൽ ഉൾപ്പെട്ട 17Read More
‘അമുസ്‌ലിം പ്രതിനിധികളില്ല’: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടന നിയമവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: സംസ്ഥാന സർക്കാർ പുതുതായി രൂപവത്കരിച്ച വഖഫ് ബോർഡ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആരോപണം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി അധ്യക്ഷനായ ഒമ്പതംഗ ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെയാണ് രാജീവ് ചന്ദ്രശേഖർ ചോദ്യം ചെയ്തത്. എം.എൽ.എ കുറുക്കോളി മൊയ്തീൻ, മുസ്തഫൽ ഫൈസി, സിറാജ് ഡി. കാപ്സി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് [&Read More
‘ശ്രീനാരായണ ഗുരുവിനെ സംഘവത്ക്കരിക്കാനും ധർമസംഘം ട്രസ്റ്റ് പിടിച്ചെടുക്കാനുമുള്ള നീക്കം വിജയിക്കില്ല; മതേതര സമൂഹം
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെയും ശിവഗിരി ധർമസംഘം ട്രസ്റ്റിനെയും ആർഎസ്എസ് വത്ക്കരിക്കാനുള്ള നീക്കങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. ശിവഗിരിയെ കൈയടക്കി കേരളത്തെ വരുതിയിലാക്കുക എന്നത് ആർഎസ്എസിന്റെ ദശകങ്ങളായുള്ള പദ്ധതിയാണെന്നും, വരുന്ന ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശ്രീനാരായണീയരും മതേതര സമൂഹവും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. “ജാതിക്കതീതമായി മാത്രമല്ല, മതാതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണ ഗുരു. ആ ഗുരുവിനെ കൈയടക്കാൻ ആർഎസ്എസിന് കഴിയില്ല. ധർമസംഘം ട്രസ്റ്റിന്റെ [&Read More