22/11/2026
[fontresizer_tawhidurrahmandear_widget]

Tags :kerala news

India

മാസപ്പടിക്കേസ്: വിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തെ സ്റ്റേ; പിണറായി വിജയന് താത്കാലിക ആശ്വാസം

ന്യൂഡൽഹി: മാസപ്പടിക്കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി, ഇഡി കേസിൽ നിലവിൽ ഒന്നും പറയാനില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടിക്കേസിലും ഹവാലക്കേസിലുമായി വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളിന്മേലുള്ള അന്വേഷണത്തിനാണ് സുപ്രീം കോടതി ഒരാഴ്ചത്തെ സ്റ്റേ അനുവദിച്ചത്. വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ വീണ്ടും അപ്പീൽ നൽകാനും കോടതി നിർദേശിച്ചു. അന്വേഷണത്തിന് താൽക്കാലിക വിലക്ക് വീണത് പിണറായി വിജയന് ആശ്വാസമായി.Read More

Kerala

ആലപ്പുഴയിൽ രണ്ട് വയസുകാരൻ വീട്ടിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ആലപ്പുഴ: കാർത്തികപള്ളി മഹാദേവികാടിന് സമീപം രണ്ട് വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്Read More

Kerala

‘മക്കൾ തിരിഞ്ഞുനോക്കുന്നില്ല’; വീടിന് മുകളിൽ നിന്ന് ചാടാൻ ശ്രമിച്ച് വയോധിക, രക്ഷപ്പെടുത്തി നാട്ടുകാർ

വർക്കല: മക്കൾ സംരക്ഷിക്കാത്തതിനെ തുടർന്ന് വയോധിക വീടിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. വർക്കല വോലാങ്കോണം സ്വദേശിനിയായ 82 കാരി സുധയാണ് ഇന്ന് രാവിലെ വീടിന്റെ സൺഷെയ്ഡിൽ കയറി ജീവനൊടുക്കാൻ മുതിർന്നത്. പ്രദേശവാസികളും ജനപ്രതിനിധികളും ചേർന്ന് ഇവരെ പിന്തിരിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മൂന്ന് മക്കളുള്ള സുധയെ സംരക്ഷിച്ചിരുന്ന മകൻ നേരത്തെ മരണപ്പെട്ടിരുന്നു. എന്നാൽ മറ്റ് രണ്ട് മക്കളും ഇവരെ നോക്കാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവർ ആഹാരം പോലും കഴിച്ചിരുന്നില്ലെന്നും അയൽവാസികളാണ് ഭക്ഷണം [&Read More

Kerala

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി തിരുവേഗപ്പുറയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. പപ്പടപ്പടിയിൽ കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്‌ലിയാരുടെ മകൾ ഫാത്തിമ സഹ്റ (5), സഹോദരൻ ഷൗക്കത്തിൻ്റെ മകൻ മുഹമ്മദ് ഫയാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്.Read More

Kerala

‘മദ്യപിച്ച് വാഹനമോടിച്ചെന്നില്ല, സുഹൈലിന്‍റെ പേരും എഫ്ഐആറിൽ ഇല്ല; രേഖപ്പെടുത്തിയത് KL07CR 1001 എന്ന

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ അറസ്റ്റിലായ പ്രതി സുഹൈലിന്റെ പേരോ വിലാസമോ എഫ്‌ഐആറിൽ ഇല്ലെന്ന് വ്യക്തമായി. ‘കെ എൽ 07 സിആർ 1001’ എന്ന കാറിന്റെ ഡ്രൈവർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡ്രൈവർ മദ്യപിച്ചിരുന്നതായും എഫ്‌ഐആറിൽ പരാമർശമില്ല. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം രാവിലെ 6.59Read More

Main story

കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ സമരവുമായി ബിജെപി; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കിൽ മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ കേരളത്തിൽ പുതിയ സമരവുമായി ബിജെപി. എസ്‌ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെങ്കിൽ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, സഭയ്ക്ക് മുന്നിൽ തുടർച്ചയായ സമരങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഡൽഹിയിൽ കോൺഗ്രസും ഇടതുപാർട്ടികളും ഒരുമിച്ച് സമരം നടത്തുന്ന രാഷ്ട്രീയ സാഹചര്യം കേരളത്തിലും പ്രതിരോധിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.Read More

Kerala

തേക്കടിയിൽ മന്ത്രി ഉദ്ഘാടനം ചെയ്‌തുപോയ വന്യജീവി വാരാഘോഷ വേദി തകർന്നുവീണു; മൂന്ന് പോലീസുകാർക്ക്

തേക്കടി: സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകർന്ന് വീണ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തേക്കടിയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു മടങ്ങി ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് താത്കാലികമായി നിർമിച്ച പന്തൽ തകർന്നുവീണത്. പരിക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചടങ്ങിൽ എംഎൽഎമാരും ജനപ്രതിനിധികളും ആദിവാസികള ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. പരിപാടികൾ കഴിഞ്ഞ് അതിഥികളും ജനങ്ങളും മടങ്ങിയതിന് പിന്നാലെയുണ്ടായ അപകടം വൻ ദുരന്തമാണ് ഒഴിവാക്കിയത്. കട്ടപ്പനയിലെ ഒരു [&Read More

Main story

‘ഡോക്ടർമാർക്കും അഭിഭാഷകർക്കും ഉള്ളതുപോലെ അധ്യാപകർക്കും വേണം പേരിനൊപ്പം ചുരുക്കെഴുത്ത്’; സർക്കാരിന് നിവേദനവുമായി അധ്യാപകൻ

മലപ്പുറം: ഡോക്ടർമാരെയും അഭിഭാഷകരെയും പോലെ അധ്യാപകർക്കും പേരിനൊപ്പം ചുരുക്കെഴുത്ത് വേണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം സ്വദേശിയായ അധ്യാപകൻ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി. മലപ്പുറം കോടൂർ സ്വദേശി എം.ടി. മുർഷിദാണ് ടീച്ചർ എന്നതിന്റെ ചുരുക്കെഴുത്തായി ‘ടി.ആർ’ (Read More

Kerala

ഷോർട്ട് സ‍ർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് അഞ്ച് മാസം

മലപ്പുറം: തിരുവാലിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലിക്കാരായ എറണാകുളം കാലടി സ്വദേശി പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് പൊള്ളലേറ്റ് മരിച്ചത്. കുട്ടിയെ മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ഫാമിൽ ജോലിക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. വൈകീട്ട് 4.15ഓടെ ഷോർട്ട് സർക്യൂട്ട് മൂലം വാൾഫാൻ തീപിടിച്ച്, കുഞ്ഞ് കിടന്നുറങ്ങിയിരുന്ന ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു. കിടക്കയ്ക്കും കുഞ്ഞ് കിടന്ന ബേബി ബെഡിനും തീപിടിച്ചു. [&Read More