28/09/2026
[fontresizer_tawhidurrahmandear_widget]

ജോലിക്ക് പോകുന്നത് ഇഷ്ടപ്പെട്ടില്ല; കൊല്ലത്ത് 49 കാരിയെ ആൺസുഹൃത്ത് തീകൊളുത്തി

 ജോലിക്ക് പോകുന്നത് ഇഷ്ടപ്പെട്ടില്ല; കൊല്ലത്ത് 49 കാരിയെ ആൺസുഹൃത്ത് തീകൊളുത്തി

കൊല്ലം: അഞ്ചലിൽ 49-കാരിയെ ആൺസുഹൃത്ത് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇടമുളക്കൽ വാഴോട് സ്വദേശി ലിസിക്ക് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. സംഭവത്തിൽ കഴിഞ്ഞ നാല് മാസമായി ലിസിക്കൊപ്പം താമസിച്ചുവരുന്ന കല്ലമ്പലം സ്വദേശി റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഹോം നഴ്‌സായി ജോലി ചെയ്യുന്ന ലിസി ജോലിക്ക് പോകുന്നത് റെജിക്ക് ഇഷ്ടമായിരുന്നില്ല. ജോലിയെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് റെജി ലിസിയുടെ ശരീരത്തിൽ തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ലിസിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അവിടെ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: