കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പോലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവം നടന്നത്. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് പോലീസിന്റെ വീഴ്ച മുതലെടുത്ത് കടന്നുകളഞ്ഞത്. നാന്തിരിക്കലിൽ നിർമാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികൾ മുറിച്ചുകടത്തിയ കേസ്സിലാണ് വൈജേഷ് പിടിയിലായത്. സാമഗ്രികൾ മുറിക്കാനായി ഉപയോഗിച്ച ഉപകരണങ്ങൾ വാടകയ്ക്കെടുത്ത കടയിൽ തിരികെ നൽകാൻ ചൊവ്വാഴ്ച രാത്രി എത്തിയ സമയത്താണ് പ്രതിയെ [&Read More
Tags :Kollam
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിന് വിറ്റു; ഭർത്താവിനെതിരെ കേസ്: പങ്കാളികളെ പങ്കുവെക്കുന്ന
കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം കൊട്ടിയം പോലീസാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഭർത്താവിന് അംഗത്വമുണ്ടെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തനിക്കായി എന്ന വ്യാജേന ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങളാണ് പ്രതി വിദേശത്തെ ജോലിസ്ഥലത്തിരുന്ന് വിറ്റത്. സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ യുവതി, ഭർത്താവിനെ [&Read More
ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഓഗസ്‌റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, രാത്രി ഒൻപതോടെ ആരോ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിൽ വലിയ [&Read More
കോണ്ടം വീട്ടുമുറ്റത്ത് കണ്ടത് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചു; കുണ്ടറയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകൻ
കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മരുമകൻ അറസ്റ്റിൽ. കുണ്ടറ സ്വദേശിയായ 39Read More
കൊല്ലത്ത് മുസ്‌ലിം കുട്ടികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു; പ്രധാന അധ്യാപികക്കെതിരെ പരാതി
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിലെ ഡോ. സി.റ്റി ഈപ്പൻ മെമ്മോറിയൽ ആർഎച്ച്എസിൽ മുസ്‌ലിം കുട്ടികൾക്ക് അഡ്‌മിഷൻ നിഷേധിച്ചതായി കടുത്ത പരാതി ഉയരുന്നു. സ്‌കൂളിലെ പ്രധാന അധ്യാപികക്കെതിരെയാണ് ഗുരുതരമായ ഈ ആക്ഷേപം ഉയർന്നിട്ടുള്ളത്. വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാർഥികൾക്ക് യാതൊരു കാരണവശാലും ഇവിടെ അഡ്‌മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക കടുത്ത നിലപാട് എടുത്തതായി പിടിഎ ഭാരവാഹി വ്യക്തമാക്കി. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ എത്തിയ മുപ്പതോളം വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്. അവിടെയുണ്ടായിരുന്ന മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും [&Read More
റഹീമിന്റെ മോചനത്തിനായി കെട്ടുതാലിയും കുരിശും നൽകി; വാടകവീട്ടിൽ കഴിയുന്ന സോഫിക്കും കുടുംബത്തിനും സി.ആർ
ഓച്ചിറ: സൗദി പൗരൻ മരിച്ച സംഭവത്തിൽ ജയിലിലായ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായി സ്വന്തം കെട്ടുതാലിയും കുരിശും ഊരി നൽകിയ സോഫി ബെന്നിയുടെ കുടുംബത്തിന് സി. ആർ. മഹേഷ് എം.എൽ.എയുടെ സ്നേഹസമ്മാനം. നിലവിൽ വാടകവീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന് പുതിയ വീട് നിർമിച്ചുനൽകുമെന്ന് സോഫിയെയും കുടുംബത്തെയും നേരിട്ട് സന്ദർശിച്ച എം.എൽ.എ ഉറപ്പുനൽകി. ഭർത്താവും മൂന്നു മക്കളുമടങ്ങുന്ന സോഫിയുടെ കുടുംബം ക്ലാപ്പന ഒതളംത്തുമൂട്ടിന് സമീപമാണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. സോഫിയുടെ ഭർത്താവ് ബെന്നിയുടെ പേരിൽ ആലുംപീടികയിലുള്ള [&Read More
കൊല്ലം: മുൻ ആരോഗ്യമന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം ചിതറ ചല്ലിമുക്കിൽ അപകടത്തിൽപ്പെട്ടു. ശക്തമായ മഴയിൽ നിയന്ത്രണം വിട്ട ഇന്നോവ ക്രിസ്റ്റ കാർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മുൻ മന്ത്രിക്കും കുടുംബത്തിനും നിസ്സാര പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി പോവുകയായിരുന്നു വീണ ജോർജും കുടുംബവും. കനത്ത മഴയെത്തുടർന്ന് റോഡിൽ വെള്ളക്കെട്ടുണ്ടായതാണ് വാഹനം തെന്നിമാറാൻ കാരണമായതെന്നാണ് പ്രാഥമിക [&Read More
‘ഒരു നിമിഷം വൈകിയെങ്കിൽ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’- ട്രെയിനിലെ
കൊട്ടാരക്കര: ‘പ്രതികരിക്കാൻ ഒരു നിമിഷം വൈകിയെങ്കിൽ ഒരു പക്ഷേകേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’ Read More
കൊല്ലം: പണം മോഷ്‌ടിച്ചുവെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം പുനലൂരിൽ ‘ലിവിങ് വാട്ടർ’ എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. കാലിൽ കയർകെട്ടി തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മുപ്പതോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധിക്കാലം ആയതിനാൽ ഭൂരിഭാഗം കുട്ടികൾ തിരികെ വീട്ടിലേക്ക് മടങ്ങിയിരുന്നു.മൂന്നുകുട്ടികളായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതിൽ സഹോദരങ്ങളായ രണ്ടുകുട്ടികളെയാണ് മർദിച്ചത്. പാചകക്കാരന്റെ അഞ്ഞൂറ് രൂപ [&Read More
കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ച 6 പവന്‍ ആക്രിക്കടയിലെത്തി; തിരച്ചിലിനൊടുവില്‍ 4 ഗ്രാം
കൊല്ലം: കള്ളനെ പേടിച്ചു പാഠപുസ്തകത്തിൽ ‘ഭദ്രമായി’ ഒളിപ്പിച്ച 6 പവൻ സ്വർണാഭരണങ്ങൾ ആക്രിക്കടയിലെത്തി. സ്വര്‍ണം നഷ്ടമായതു വീട്ടുകാര്‍ അറിഞ്ഞത് മൂന്നാം ദിവസമാണ്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലില്‍ നാലു ഗ്രാം ഒഴികെ ആഭരണങ്ങള്‍ കണ്ടെത്തി. തിരച്ചിലിനിടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുകയും ചെയ്തു. ചവറ തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍ (കൈതപ്പുഴ) ഉമ്മര്‍കുട്ടിയാണ് 21ന് വൈകീട്ട് കുന്നേല്‍ ജംഗ്ഷനില്‍ എ നിസാറിന്റെ എഎന്‍ ട്രേഡേഴ്‌സ് ആക്രിക്കടയില്‍ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉള്‍പ്പെടെ [&Read More