19/10/2026
[fontresizer_tawhidurrahmandear_widget]

ഒറ്റമുറി വീട്ടിൽ ജപ്തിഭീഷണി, ചികിത്സയ്ക്ക് പണം കണ്ടെത്താൻ വഴിയില്ലാതെ വയോധിക ദമ്പതികൾ; സഹായം തേടുന്നു

 ഒറ്റമുറി വീട്ടിൽ ജപ്തിഭീഷണി, ചികിത്സയ്ക്ക് പണം കണ്ടെത്താൻ വഴിയില്ലാതെ വയോധിക ദമ്പതികൾ; സഹായം തേടുന്നു

കൊല്ലം: ഒറ്റമുറി വീട്ടിൽ ജപ്തിഭീഷണിയിൽ വയോധിക ദമ്പതികൾ. മങ്ങാട് ചാത്തിനാംകുളം ചാരുവിള വയലിൽ പുത്തൻവീട്ടിൽ താഹ കോയ – സീനത്ത് ദമ്പതികളാണ് സഹകരണ സംഘത്തിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ദുരിതത്തിലായിരിക്കുന്നത്. തലയിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാൽ താഹ കോയയ്ക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്.

മുമ്പ് വീട്ടുജോലിക്ക് പോയിരുന്ന സീനത്തിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ താഹ കോയയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പരസഹായം അത്യാവശ്യമാണ്. ഭർത്താവിനെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ സീനത്തിന് ഇപ്പോൾ സാധിക്കുന്നില്ല. താഹ കോയയ്ക്ക് മാസം തോറും മരുന്നിനായി വലിയ തുക ആവശ്യമാണ്. എന്നാൽ പണമില്ലാത്തതിനാൽ കൃത്യമായി ചികിത്സ തേടാൻ പോലും ഇവർക്ക് കഴിയുന്നില്ല.

2019-ലാണ് കുടുംബം സഹകരണ സംഘത്തിൽ നിന്നും 5 ലക്ഷം രൂപ ലോൺ എടുത്തത്. ആദ്യ 2 വർഷം കൃത്യമായി തവണകൾ അടച്ചിരുന്നു. പിന്നീട് തിരിച്ചടവ് മുടങ്ങുകയായിരുന്നു. നിലവിൽ പലിശയടക്കം 9 ലക്ഷത്തിലേറെ രൂപ തിരിച്ചടയ്ക്കാനുണ്ട്. ഈ മാസം 14-നകം തുക അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്നാണ് സഹകരണ സംഘം അധികൃതർ അറിയിച്ചിരിക്കുന്നത്.

ജപ്തി പൂർത്തിയാകുന്നതോടെ പെരുവഴിയിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് ദമ്പതികൾ. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് താഹ കോയയും സീനത്തും.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

കാനറ ബാങ്ക്, ചന്ദനത്തോപ്പ് ശാഖ

അക്കൗണ്ട് നമ്പർ: 45092200062589

ഐ.എഫ്.എസ്.സി കോഡ് (IFSC): CNRB0014509

ഫോൺ നമ്പർ: 9446854749

Also read: