വിധിയുടെ ക്രൂരതയിൽ ഒരു കുടുംബം മുഴുവൻ രോഗക്കിടക്കയിൽ; ഭക്ഷണത്തിനും മരുന്നിനും പണമില്ല, സുമനസ്സുകളുടെ
തിരുവനന്തപുരം: ദുരിതങ്ങൾ രോഗങ്ങളുടെ രൂപത്തിൽ കീഴടക്കിയ ജീവിതമാണ് അബ്‌ദുൽ ഷുക്കൂറിന്റേത്. ഒരു കുടുംബം മുഴുവൻ രോഗത്തിന്റെ പിടിയിൽ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും പണമില്ല. മരുന്നു വാങ്ങാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും പണമില്ലാത്തതിനാൽ വാങ്ങാനാകാത്ത സ്ഥിതി. പൂന്തുറ മിൽക്ക് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന എം.എച്ച്.അബ്ദുൽ ഷുക്കൂർ (65), ഭാര്യ എ.ഷഹബാനത്ത് (59), നാലു മക്കൾ എന്നിവരാണ് ദുരിതാവസ്‌ഥയിൽ കഴിയുന്നത്. എട്ടു മാസം ഗർഭിണിയായിരിക്കെ, 2003ൽ ഷഹബനാത്തിന്റെ തലയിൽ തേങ്ങ വീണതാണ് ദുരിതങ്ങളുടെ തുടക്കം. ചികിത്സയ്ക്കിടെ ഷഹബനാത്ത് തളർന്നു കിടപ്പിലായി. [&Read More