മനാമ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ആഗോള സാങ്കേതിക ഭീമനായ ആമസോണിന് നേരെ ഇറാന്റെ കനത്ത പ്രഹരം. ബഹ്റൈനിലെ ആമസോൺ വെബ് സർവീസസിന്റെ(എഡബ്ല്യൂഎസ്) ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ആമസോണിന്റെ ഡാറ്റാ സെന്ററുകൾക്കും അനുബന്ധ സംവിധാനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന് സാങ്കേതിക പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈനിലെ ആമസോൺ [&Read More
മനാമ: രാജ്യത്ത് അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനായി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദുൽ ഖലീഫ നേരിട്ട് വിപണികളിൽ പരിശോധന നടത്തി. ലുലു ഹൈപ്പർമാർക്കറ്റിന്റെ വിവിധ ശാഖകൾ സന്ദർശിച്ച അദ്ദേഹം, നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലകളുടെ സ്ഥിരതയും ഉൽപ്പന്നങ്ങളുടെ സ്റ്റോക്കും വിലയിരുത്തി. രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലുടനീളം സുഗമമായ വിതരണം ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. ദേശീയ സ്ഥിരത സംരക്ഷിക്കുന്നതിനും ഏത് സാഹചര്യത്തിലും രാജ്യത്തിന്റെ [&Read More
മനാമ: ബഹ്റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിൽനിന്ന് മുന്നൂറോളം ബ്രിട്ടീഷ് സൈനികർ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. മിസൈലുകൾ പതിച്ചയിടത്തുനിന്ന് ഏതാനും നൂറ് വാര അകലെ മാത്രമായിരുന്നു ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നതെന്ന ഞെട്ടിക്കുന്ന വിവരം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വെളിപ്പെടുത്തി. ബഹ്റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. മിസൈലുകൾ പതിച്ച സമയത്ത് ഏകദേശം 300 ബ്രിട്ടീഷ് സൈനികർ ഈ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. [&Read More
നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഭാര്യയുടെയും മകളുടെയും മുന്നില് കുഴഞ്ഞുവീണു മരിച്ച് പ്രവാസി മലയാളി
മനാമ/തൃശൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി പ്രവാസി മലയാളി മരിച്ചു. തൃശൂർ കുന്നംകുളം വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കരവീട്ടിൽ സുധാകരന്റെ മകൻ അഖിൽ(35) ആണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൺമുന്നിലാണ് യുവാവിന്റെ ദാരുണാന്ത്യം. രാവിലെ 8.15ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അഖിലും കുടുംബവും സഞ്ചരിച്ചിരുന്നത്. വിമാനം പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അഖിൽ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടൻ വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ [&Read More