19/10/2026
[fontresizer_tawhidurrahmandear_widget]

‘മദ്യപിച്ച് വാഹനമോടിച്ചെന്നില്ല, സുഹൈലിന്‍റെ പേരും എഫ്ഐആറിൽ ഇല്ല; രേഖപ്പെടുത്തിയത് KL07CR 1001 എന്ന കാറിന്‍റെ ഡ്രൈവറെന്ന് മാത്രം’- കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം

 ‘മദ്യപിച്ച് വാഹനമോടിച്ചെന്നില്ല, സുഹൈലിന്‍റെ പേരും എഫ്ഐആറിൽ ഇല്ല; രേഖപ്പെടുത്തിയത് KL07CR 1001 എന്ന കാറിന്‍റെ ഡ്രൈവറെന്ന് മാത്രം’- കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ അറസ്റ്റിലായ പ്രതി സുഹൈലിന്റെ പേരോ വിലാസമോ എഫ്‌ഐആറിൽ ഇല്ലെന്ന് വ്യക്തമായി. ‘കെ എൽ 07 സിആർ 1001’ എന്ന കാറിന്റെ ഡ്രൈവർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡ്രൈവർ മദ്യപിച്ചിരുന്നതായും എഫ്‌ഐആറിൽ പരാമർശമില്ല. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം രാവിലെ 6.59-നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എന്നാൽ, തുടർന്നുള്ള അന്വേഷണത്തിലാണ് സുഹൈലിനെ പ്രതി ചേർത്തതെന്നും അനാവശ്യ വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് വിശദീകരിച്ചു. പ്രതിയെ രക്ഷിക്കാൻ ശ്രമമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകി.

അതേസമയം, കോടീശ്വരനായ വ്യവസായിയുടെ മകനായ പ്രതിയെ രക്ഷിക്കാൻ അട്ടിമറി നടക്കുന്നതായി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും ജുവനൈൽ ഹോമിലേക്ക് മാറ്റരുതെന്നും അവർ ആവശ്യപ്പെട്ടു. മരണശേഷവും ഗോപികയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപം നടക്കുന്നുണ്ടെന്നും, മൃതദേഹം തുന്നിക്കെട്ടിയ ശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറഞ്ഞു. ആലപ്പുഴക്കാരായ മന്ത്രിമാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും സാധാരണക്കാരായ തങ്ങൾക്ക് നീതി ലഭിക്കണമെന്നും വിങ്ങിപ്പൊട്ടിക്കൊണ്ട് മാതാപിതാക്കൾ അപേക്ഷിച്ചു.

Also read: