19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Nedumbassery accident

Main story

‘എന്റെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂന്ന് ജീവനുകൾ നഷ്ടപ്പെട്ട സങ്കടവും എന്നെ ഒരുപോലെ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതികരിച്ച് പ്രതി സുഹൈലിന്റെ ഉമ്മയും ‘ഇഹാ ഡിസൈൻസ്’ ഉടമയുമായ നൂഹ സജീവ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച നൂഹ, തങ്ങൾക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. “മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി, അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് നഷ്ടപ്പെടുന്ന വേദന ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഒരു അമ്മയെന്ന നിലയിലും സ്ത്രീ എന്ന [&Read More

Kerala

‘സുഹൈലിന്റേത് പണത്തിന്റെ ഹുങ്ക്, ശശികലയെ ഇനി ടീച്ചറെന്ന് വിളിക്കില്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈലിതിരെയും കേസന്വേഷണത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെയും രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് സുഹൈൽ റോഡിൽ പ്രകടിപ്പിച്ചതെന്നും, മാതാപിതാക്കളുടെ പിന്തുണയും വളർത്തുദോഷവുമാണ് ഇതിന് കാരണം എന്ന് അവർ കുറ്റപ്പെടുത്തി. തെളിവെടുപ്പിനിടെ പൊലീസ് പ്രതിയെ സഹായിക്കുന്ന രീതിയിൽ പെരുമാറിയെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയ കോടതി നടപടിയെയും പ്രോസിക്യൂഷന്റെ നിസ്സംഗതയെയും അവർ ചോദ്യം ചെയ്തു. അതേസമയം, [&Read More

Main story

‘അപകടങ്ങൾ നടക്കുമ്പോൾ വർഗീയപ്രചാരണം നടത്തുന്നത് മനുഷ്യത്വരഹിതം’; നെടുമ്പാശ്ശേരി അപകടത്തിൽ കർശന നടപടിയെന്ന് രമേശ്

തിരുവനന്തപുരം: സംസ്ഥാനത്ത് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ഉടൻ തന്നെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പ്രചരണങ്ങൾ അഴിച്ചുവിടുന്നത് അത്യന്തം മനുഷ്യത്വരഹിതമായ നടപടിയാണെന്ന് നിയമസഭയിൽ രമേശ് ചെന്നിത്തല. നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപേരുടെ ദാരുണമായ വേർപാടിൽ എല്ലാവരും തകർന്നു നിൽക്കുമ്പോൾ ഇത്തരം വർഗീയ പ്രചരണങ്ങൾ നടത്തുന്നത് തെറ്റാണെന്നും കുറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ അമിതമായി മദ്യപിച്ച്, [&Read More

Kerala

‘മദ്യപിച്ച് വാഹനമോടിച്ചെന്നില്ല, സുഹൈലിന്‍റെ പേരും എഫ്ഐആറിൽ ഇല്ല; രേഖപ്പെടുത്തിയത് KL07CR 1001 എന്ന

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ അറസ്റ്റിലായ പ്രതി സുഹൈലിന്റെ പേരോ വിലാസമോ എഫ്‌ഐആറിൽ ഇല്ലെന്ന് വ്യക്തമായി. ‘കെ എൽ 07 സിആർ 1001’ എന്ന കാറിന്റെ ഡ്രൈവർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡ്രൈവർ മദ്യപിച്ചിരുന്നതായും എഫ്‌ഐആറിൽ പരാമർശമില്ല. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം രാവിലെ 6.59Read More

Main story

‘ശശികല പറയുന്നത് വൃത്തികേട്; മുസ്‍ലിമി​ന്റെ കൂടെ രണ്ട് ഹിന്ദുക്കൾ പോയത് എന്തിനാ എന്നാണ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് കൊല്ലപ്പെട്ട വിദ്യാർഥിനികളെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കും വർഗീയ പരാമർശങ്ങൾക്കുമതിരെ മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഉൾപ്പെടെയുള്ളവർ നടത്തുന്ന അധിക്ഷേപകരമായ പ്രസ്താവനകൾക്കെതിരെ കരിമ്പ ഇടക്കുർശ്ശി നിലാറ്റ മുള്ളൻകുഴിയിൽ ഓട്ടോ ഡ്രൈവറായ പിതാവ് പ്രദീപ് കുമാറും മാതാവ് സജിതയും പിതൃസഹോദരൻ എം.ആർ അനിൽകുമാറും വാർത്താസമ്മേളനത്തിലാണ് കടുത്ത പ്രതിഷേധം അറിയിച്ചത്. “ശശികല എന്ന് പറയുന്ന സ്ത്രീയൊക്കെ എന്തെല്ലാം വൃത്തികേടാണ് സമൂഹത്തോട് പറഞ്ഞുകൊണ്ടിടുന്നത്? ഒരു മുസ്‌ലിം [&Read More

Kerala

‘കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു ആ കുട്ടികൾ, പണത്തിന്റെ ഹുങ്കും മദ്യവും എല്ലാം തകർത്തു’; സുഹൈലിനെതിരെ

വയനാട്: കൊച്ചി നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ദേവികയുടെ കുടുംബം രംഗത്ത്. മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നുവെന്നും ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകർത്തതെന്നും വ്യക്തമാക്കിയ കുടുംബം തങ്ങൾക്ക് അർഹമായ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കൽപറ്റ [&Read More

Kerala

‘കാർ ഓടിച്ചത് 120 കി.മീ വേഗത്തിൽ; ഉച്ചയ്ക്ക് വൈറ്റില ബാറിൽ, വൈകിട്ട് പാലാരിവട്ടത്ത്,

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വെളിപ്പെടുത്തലുമായി കാറോടിച്ച പ്രതി ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവ് (19). താൻ മദ്യപിച്ചിരുന്നതായും എയർപോർട്ട് റോഡിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൈലിന്റെ സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു ദാരുണമായ അപകടം. കർണാടക സുള്ള്യ സ്വദേശി മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ [&Read More