27/09/2026
[fontresizer_tawhidurrahmandear_widget]

Tags :kerala police

Kerala

കോഴിക്കോട് കോനാട് ബീച്ചിൽ പൊലീസ് നിർദേശം ലംഘിച്ച്പടക്കം പൊട്ടിച്ചു; യുവാവിനെതിരെ കേസ്

കോഴിക്കോട്: കോനാട് ബീച്ചിൽ പൊലീസ് നൽകിയ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ് എടുത്തു. വയനാട് പൂമല സ്വദേശിയായ ഫായിസ് അഹമ്മദിനെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവന് അപകടവും ഭീഷണിയും ഉണ്ടാക്കുന്ന രീതിയിൽ ബീച്ചിൽ വച്ച് പടക്കം പൊട്ടിച്ചതിനാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്. തീരദേശ മേഖലകളിൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തി പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.Read More

Kerala

പറന്നിറങ്ങി കവർച്ച, ആഡംബര പ്ലാൻ പൊളിച്ച് പൊലീസ്; കേരളത്തിൽ മോഷണത്തിനെത്തിയ 11 അംഗ

കൊച്ചി: വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പദ്ധതിയിട്ട യു.പി സംഘം പിടിയിൽ. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നായി 11 പേരാണ് കേരള പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനി മോഷണ ശ്രമത്തിനിടെ തൃശൂരിൽ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ലോഡ്ജിൽ നിന്ന് അഞ്ചു പേരും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ചു പേരും പിടിയിലാവുകയായിരുന്നു. മോഷണത്തിന് മുന്നോടിയായി ട്രെയിൻ മാർഗ്ഗം ഇവർ കേരളത്തിലേക്ക് ബൈക്കുകൾ എത്തിച്ചിരുന്നു. കവർച്ചാ സംഘം കൊച്ചിയിൽ വിമാനത്തിൽ എത്തിയ [&Read More

Main story

കൊല്ലത്ത് വധശ്രമക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിനു നേരെ ആക്രമണം; എസ്.എച്ച്.ഓയുടെ തലയ്ക്ക് ഇഷ്ടികയ്ക്കടിച്ച്

കൊല്ലം: വധശ്രമക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മഫ്തിയിലെത്തിയ പൊലീസുകാരുടെ തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ചും മുഖത്ത് ടോർച്ചിനടിച്ചും യുവതികൾ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അടൂർ എസ്.എച്ച്.ഓ ജിനു ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ രണ്ടാം പ്രതി റെജിനെ പിടിക്കാനാണ് പൊലീസ് സംഘം കരുനാഗപ്പള്ളിയിൽ എത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ സംഘം പൊലീസാണെന്ന് റെജിനും വീട്ടുകാർക്കും മനസ്സിലായില്ല. [&Read More

Crime

മദ്യലഹരിയിൽ നടുറോഡിൽ കാറുകൾ തടഞ്ഞ് പണംപിരിവും അക്രമവും; തടയാനെത്തിയ എസ്ഐയെ കടിച്ചു, യുവതി

തൃശൂർ: തൃശൂർ നഗരമധ്യത്തിൽ കാറുകൾ തടഞ്ഞുനിർത്തി മദ്യലഹരിയിൽ അക്രമം കാട്ടിയ യുവതി പൊലീസിന്റെ പിടിയിലായി. തൃശൂർ ചാഴൂർ സ്വദേശിയായ റഹ്‌മത്ത് (21) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് പൂർണ്ണമായും മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവതി നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും യുവതി അക്രമം അഴിച്ചുവിട്ടു. തുടർന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വനിതാ എസ്.ഐ കലയെ യുവതി മർദിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ യുവതിയുടെ ആൺസുഹൃത്തും [&Read More

Kerala

ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നം; അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു

ഇടുക്കി: ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന മകനെ പിതാവ് കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇടുക്കി ആനക്കുളം സ്വദേശി ജസ്റ്റിൻ ജോയി (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം വിഷം കഴിച്ച് അവശനിലയിലായ പിതാവ് ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊല്ലപ്പെട്ട ജസ്റ്റിൻ ജോയി സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയും വീട്ടിൽ സമാനമായ രീതിയിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിനിടെ കോപാകുലനായ [&Read More

Kerala

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

ഇടുക്കി: പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംഭവത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസറായ സജിത സലീമിനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. യുവമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജിയാണ് സജിത സലീമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സർവീസ് ചട്ടങ്ങൾ ലംഘിച്ച് സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ വിമർശനം അടങ്ങിയ പോസ്റ്റ് പങ്കുവെച്ചതിനാണ് [&Read More

Main story

‘ദാമോദര മേനോനെ സുകുമാര കുറുപ്പാക്കിയവരുടെ മൊഴിയെടുക്കും’; കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. അടുത്തിടെ പുറത്തുവന്ന ഫോട്ടോയിലുള്ളത് ദാമോദര മേനോനാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെ വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു. തൽക്കാലം വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബ്രൂണെയിലെ വിവരങ്ങൾ അന്വേഷിക്കാൻ ഇന്റർപോളിന് നോട്ടീസ് നൽകണമോ എന്ന കാര്യത്തിൽ ഡിജിപിയുമായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. എന്നാൽ സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ തന്നെ [&Read More

Kerala

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിന് വിറ്റു; ഭർത്താവിനെതിരെ കേസ്: പങ്കാളികളെ പങ്കുവെക്കുന്ന

കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം കൊട്ടിയം പോലീസാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഭർത്താവിന് അംഗത്വമുണ്ടെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തനിക്കായി എന്ന വ്യാജേന ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങളാണ് പ്രതി വിദേശത്തെ ജോലിസ്ഥലത്തിരുന്ന് വിറ്റത്. സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ യുവതി, ഭർത്താവിനെ [&Read More

Main story

ഇനി ചുരിദാറും ചെരിപ്പും ധരിക്കാം; ഗർഭിണികളായ വനിതാ പോലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഗർഭിണികളായ വനിതാ പോലീസുകാരുടെ യൂണിഫോമിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് പോലീസ് ആസ്ഥാനം ഉത്തരവിറക്കി. ഗർഭകാലയളവിൽ ഇവർക്ക് നിലവിലെ പാന്റസിനും ഷർട്ടിനും പകരം കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പോലീസ് ആസ്ഥാന ഐ.ജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും പൊതുവായ ഒരു യൂണിഫോം കോഡാണ് നിലവിലുള്ളത്. എന്നാൽ ഗർഭകാലത്ത് പോലീസുകാരുടെ ഔദ്യോഗിക വസ്ത്രമായ പാന്റസും ഷർട്ടും ധരിച്ച് ജോലി ചെയ്യുന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ [&Read More

Kerala

കൊച്ചിയിൽ ലോഡ്‌ജിൽ എംഡിഎംഎ വിൽപന; യുവതിയടക്കം മൂന്നു പേർ പിടിയിൽ

കൊച്ചി: പാലാരിവട്ടത്തെ ലോഡ്ജ് മുറി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്ന് Read More