തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ആര്യനാട് മോഹനൻ തിരോധാനക്കേസിൽ ആറ് വർഷത്തിന് ശേഷം നിർണ്ണായക വഴിത്തിരിവ്. മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്തെ തോട്ടിൽ നിന്ന് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്‌കൂട്ടർ കണ്ടെത്തി. നമ്പർ പ്ലേറ്റില്ലാത്ത നിലയിൽ കണ്ടെത്തിയ വാഹനം ശാസ്ത്രീയ പരിശോധനകൾക്കായി ക്രൈംബ്രാഞ്ച് മാറ്റി. ഇതോടെ മോഹനനെ അപായപ്പെടുത്തിയതാകാം എന്ന സംശയത്തിൽ പ്രദേശം കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. 2020 മെയ് 8ന് കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനായ മോഹനനെ (56) കാണാതാകുന്നത്. [&Read More
Tags :kerala police
ചെങ്ങന്നൂർ: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത വർഗീയ പരാമർശമാണ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സജി ചെറിയാൻ സിപിഎമ്മിലെ [&Read More
കണ്ണൂര്‍: ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന റിട്ടയേര്‍ഡ് ബാങ്ക് മാനേജരെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുത്തി കണ്ണൂര്‍ സൈബര്‍ പോലീസ്. തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിന്റെ ശ്രദ്ധയും കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലുമാണ് വന്‍ സൈബര്‍ തട്ടിപ്പ് ശ്രമം പൊളിച്ചത്. എന്‍ഐഎ പിടികൂടിയ പി.എഫ്.ഐ പ്രവര്‍ത്തകനില്‍ നിന്നും പ്രമോദിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും സിം കാര്‍ഡും ലഭിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. ജനുവരി 11നാണ് [&Read More
രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുന്നു; തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും
പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവിടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. ഇമെയില്‍ വഴി ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കല്‍, സാമ്പത്തിക ചൂഷണം എന്നിവയാണ് പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണങ്ങള്‍. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരണമെന്ന് [&Read More
പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര്
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ [&Read More
ഒടുവില്‍ സസ്‌പെന്‍ഷന്‍; കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ
കോഴിക്കോട്/തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വടകര ഡിവൈഎസ്പിക്കെതിരെ നടപടി. എ. ഉമേഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്മേലാണ് അടിയന്തര നടപടി. പരാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഉമേഷിനെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അടിയന്തര നടപടി. ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ [&Read More
‘മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആയി ചിത്രീകരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട’; ആരോപണവുമായി രാജിവച്ച
തിരുവനന്തപുരം: രാഷ്ട്രീയ നേതൃത്വവും പോലീസിലെ ചില ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ‘സിസ്റ്റം’ വിചാരിച്ചാല്‍ ഒരു സാധാരണക്കാരനെ വലിയ കുറ്റവാളിയാക്കാനും, അതേസമയം യഥാര്‍ത്ഥ കുറ്റവാളികളെ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍. മലപ്പുറത്തെ ക്രിമിനല്‍ ഹബ് ആക്കാന്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് രാജിവെച്ച എസ്‌ഐ ശ്രീജിത്ത് നരേന്ദ്രന്‍ പറഞ്ഞു. എസ്പി സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയതിന് തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്ന് ആരോപിച്ചായിരുന്നു ശ്രീജിത്ത് രാജിവച്ചത്. പോലീസിന് വളരെ നിസ്സാരമായ ഒരു എംഡിഎംഎയുടെ [&Read More