27/09/2026
[fontresizer_tawhidurrahmandear_widget]

Tags :kerala police

Kerala

മേൽശാന്തി പത്തുവർഷത്തിന് ശേഷം കള്ളനായെത്തി; അഞ്ചലിലെ ക്ഷേത്രക്കവർച്ചയിൽ മുൻ പൂജാരി പിടിയിൽ

അഞ്ചൽ: ഒൻപത് വർഷം മുൻപ് മേൽശാന്തിയായി ജോലി ചെയ്തിരുന്ന ക്ഷേത്രത്തിൽ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരുന്നു ഇയാൾ കവർച്ച നടത്തിയത്. 2015Read More

Kerala

കോടതി പരിസരത്ത് ഭർത്താവിന്റെ മുഖത്തടിച്ച് യുവതി; കോടതി ഉത്തരവിനെത്തുടർന്ന് പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: കുടുംബകോടതിയിൽ മധ്യസ്ഥ ചർച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭർത്താവിനെ കോടതി പരിസരത്തുവെച്ച് ഭാര്യ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അജാനൂർ മാണിക്കോത്തെ അലി(33)യെ മർദിച്ച സംഭവത്തിൽ ഭാര്യ ഷമീമയ്ക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. ഹൊസ്ദുർഗ് സബ് കോടതിയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങളിൽ കോടതി നിർദേശപ്രകാരം നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങി നടക്കുകയായിരുന്നു അലി. ഇതിനിടെ പിന്നാലെയെത്തിയ ഷമീമ അലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നാണ് പരാതി. അപ്രതീക്ഷിതമായുണ്ടായ മർദനത്തിൽ പകച്ചുപോയ അലി ഉടൻ [&Read More

Kerala

ഫോൺ നഷ്ടപ്പെട്ടവർക്ക് സന്തോഷവാർത്ത; 34,000 മൊബൈലുകൾ കണ്ടെത്തി കേരള പോലീസ്, ഉടമകൾക്കെല്ലാം സന്ദേശമയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട മുപ്പത്തിനാലായിരം മൊബൈൽ ഫോണുകൾ കേരള പോലീസ് സൈബർ സെൽ കണ്ടെത്തി. ഫോണുകൾ കണ്ടെത്തിയ വിവരം അറിയിച്ചുകൊണ്ട് പരാതിക്കാർക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സി.ഇ.ഐ.ആർ (Read More

Kerala

പൊലീസിന്റെ മൂക്കിൻതുമ്പിൽ കവർച്ച; ക്വാർട്ടേഴ്സിൽ നിന്ന് 50,000 രൂപയും നാല് പവൻ സ്വർണവും

തൃശൂർ: നഗരത്തെ ഞെട്ടിച്ചുകൊണ്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ വൻ മോഷണം. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് 50,000 രൂപയും നാല് പവൻ സ്വർണവുമാണ് കവർന്നത്. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ ഡി.ഐ.ജി ഓഫീസിന് സമീപമാണ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്തെ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പൊലീസിന് വലിയ നാണക്കേടായി [&Read More

Kerala

ഓട്ടോ ഡ്രൈവറുടെ ‘കണ്ണാടിയിൽ കുടുങ്ങി’ പിടികിട്ടാപ്പുള്ളി ജ്യോതി

കോട്ടയം: ഓട്ടോ ഡ്രൈവറുടെ സൂക്ഷ്മനിരീക്ഷണവും അവസരോചിതമായ ഇടപെടലും മൂലം കോട്ടയത്ത് പിടിയിലായത് പത്തോളം മോഷണക്കേസുകളിൽ പ്രതിയായ വനിതാ മോഷ്ടാവ്. മണർകാട് പുതുപ്പറമ്പിൽ പി.ആർ. മനോജ് കുമാറിന്റെ ഓട്ടോയിൽ യാത്രക്കാരിയായി കയറിയ തിരുനെൽവേലി സ്വദേശിനി ജ്യോതി (26) ആണ് പോലീസിന്റെ പിടിയിലായത്. തിരുനക്കര സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ജ്യോതി മനോജിന്റെ ഓട്ടോയിൽ കയറിയത്. ചാലുകുന്ന് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെ, യുവതി തന്റെ ബാഗിൽ എന്തോ തിരയുന്നത് മനോജിന്റെ ശ്രദ്ധയിൽപ്പെട്ടു. ഓട്ടോയിലെ കണ്ണാടിയിലൂടെ ശ്രദ്ധിച്ചപ്പോൾ, യുവതി ഒരു [&Read More

Kerala

‘പോലീസ് ഐഡി കാട്ടി ഹോട്ടലിൽ മുറിയെടുത്തു, കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തോടെ’;

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മുൻ എസ്.ഐ ഫിലിപ്പ് മമ്പാടിനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. മുൻപ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാൾ തന്റെ പഴയ ഐഡി കാർഡ് ഉപയോഗിച്ചാണ് കാസർകോട്ടെ ഹോട്ടലിൽ മുറിയെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഹരിവിരുദ്ധ ക്ലാസുകൾക്കും മോട്ടിവേഷൻ പ്രസംഗങ്ങൾക്കുമായി സർവീസിൽ നിന്നും സ്വയം വിരമിച്ച ഇയാൾ, കുട്ടിയെ പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കൊണ്ടുപോയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് 16Read More

Kerala

ഹെലികോപ്റ്റർ യാത്രകൾ ‘പരമരഹസ്യം’; വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ യാത്രാവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ്, ഹെലികോപ്റ്റർ പറന്ന ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും യാത്രക്കാരെക്കുറിച്ചുമുള്ള വിവരങ്ങൾ അതീവ രഹസ്യമാണെന്ന് പോലീസ് ആസ്ഥാനത്തുനിന്നും അറിയിച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ എത്രതവണ ഹെലികോപ്റ്റർ പറന്നു എന്നോ, മന്ത്രിമാരും കുടുംബാംഗങ്ങളും എത്രതവണ ഇതിൽ യാത്ര ചെയ്തു എന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല. ഇത്തരം [&Read More

Kerala

കഞ്ചാവ് കേസിൽ കുടുക്കാൻ ലഹരിവസ്തു എത്തിച്ചു, ലക്ഷങ്ങൾ കൈക്കൂലി; കാക്കിക്കുള്ളിലെ അഴിമതി റിപ്പോർട്ട്

ശാസ്താംകോട്ട: സഹപ്രവർത്തകരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിന് പ്രതികാര നടപടി നേരിടേണ്ടി വന്ന സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സർവീസിൽ നിന്നും സ്വയം വിരമിച്ചു. ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹർഷാദാണ് (49) ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ പടിയിറങ്ങിയത്. സേനയ്ക്കുള്ളിലെ രാഷ്ട്രീയ ഇടപെടലിലും പോലീസ് അസോസിയേഷന്റെ പീഡനത്തിലും മനംനൊന്താണ് തീരുമാനം. കഴിഞ്ഞ ജൂലൈയിൽ നടന്ന മോഷണക്കേസിൽ ആക്രിക്കട ഉടമയിൽ നിന്ന് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് ഹർഷാദ് റിപ്പോർട്ട് [&Read More

Main story

മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് പോക്‌സോ കേസിൽ പിടിയിൽ

മലപ്പുറം: പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം മമ്പാട് സ്വദേശി ഫിലിപ്പിനെയാണ് നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിയെ കാസർകോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് [&Read More