05/09/2026
[fontresizer_tawhidurrahmandear_widget]

കൊച്ചിയിൽ ലോഡ്‌ജിൽ എംഡിഎംഎ വിൽപന; യുവതിയടക്കം മൂന്നു പേർ പിടിയിൽ

 കൊച്ചിയിൽ ലോഡ്‌ജിൽ എംഡിഎംഎ വിൽപന; യുവതിയടക്കം മൂന്നു പേർ പിടിയിൽ

കൊച്ചി: പാലാരിവട്ടത്തെ ലോഡ്ജ് മുറി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്ന് MDMA എത്തിച്ച് വിൽപ്പന നടത്തുന്ന നിലമ്പൂർ സ്വദേശി തോമസ്, കൊല്ലം സ്വദേശി ശ്രീതു, പത്തനംതിട്ട സ്വദേശി ശ്രീലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്.

പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവരിൽ നിന്ന് രാസലഹരിയായ MDMA-യും ഇത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Also read: