05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kozhikode News

Kerala

ഭാര്യയെ പ്രസവത്തിനായി എത്തിച്ചു; പിന്നാലെ ആശുപത്രിക്കു സമീപം ജീപ്പിനുള്ളിൽ യുവാവ് മരിച്ച നിലയിൽ 

കോഴിക്കോട്: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലെത്തിച്ച യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടിRead More

Kerala

വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (6 മാസം ഗർഭിണി) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒന്നരമാസം മുമ്പാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്ന അരിക്കുളത്തെ വാടകവീട്ടിൽ ഷമീമയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.Read More

Kerala

കോഴിക്കോട് പന്തീരങ്കാവ് ടോൾ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു

കോഴിക്കോട്: പന്തീരങ്കാവ് ടോൾ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു. വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.Read More

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ ഒഴുകിപ്പോയി;  മാവിൻകൊമ്പിൽ പിടിച്ച് ഡ്രൈവർ രക്ഷപ്പെട്ടു

കോഴിക്കോട്: കുറ്റിക്കാട്ടൂർ കണിയാത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഡ്രൈവറായ കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് അപകടം. കോൺക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷ, മാമ്പുഴയിൽ നിന്ന് വെള്ളമെത്തുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയെ തുടർന്ന് റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയതും കൈവരികൾ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായത്. ഒഴുക്കിൽപ്പെട്ട ജോഷി സമീപത്തെ മാവിൻകൊമ്പിൽ പിടിച്ച് കയറിയാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. [&Read More

Main story

വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി നൗഷാദിൻ്റെ മകൻ മാസിൻ നൗഷാദ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മഴയിൽ റോഡിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടുമുറ്റത്ത് കെട്ടിക്കിടന്നിരുന്നു. ഇതിലേക്ക് കുട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ഗുരുതരാവസ്ഥയിൽ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഷംനത്താണ് [&Read More

Kerala

ഗൃഹനാഥന്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം വീട്ടുവളപ്പിൽ; കണ്ടത് ബിൽ അടയ്ക്കാത്തതിനാൽ കണക്ഷൻ

പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയിൽ വീട്ടുപറമ്പിൽ വയോധികൻ്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണൻ (72) ആണ് മരിച്ചത്. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരാണ് സംഭവം പുറത്തുകൊണ്ടുവന്നത്. വീട്ടിൽ കുഞ്ഞിക്കണ്ണനെ കാണാത്തതിനെ തുടർന്ന് ജീവനക്കാർ കാഞ്ഞങ്ങാടുള്ള സഹോദരി പുത്രനെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. പറമ്പിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ട് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മഴ കാരണം [&Read More

Kerala

‘ഗുരുതരമായ സ്വകാര്യതാ ലംഘനം നടത്തുന്നു, തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഓൺലൈൻ പാപ്പരാസികൾക്കെതിരെ ഫാത്തിമ

കോഴിക്കോട്: പൊതുപരിപാടികളുടെ മറവിൽ ഓൺലൈൻ പാപ്പരാസികൾ തന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നതായും, ഇത് തുടർന്നാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക മാധ്യമങ്ങളെന്ന വ്യാജേന, യാതൊരു തിരിച്ചറിയൽ അടയാളവുമില്ലാതെ എത്തുന്ന ചിലർ അനുവാദമില്ലാതെ സ്വകാര്യ സംഭാഷണങ്ങളും ദൃശ്യങ്ങളും പകർത്തി വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ ചൂണ്ടിക്കാട്ടി. സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെപ്പോലും തെറ്റായ ക്യാപ്ഷനുകൾ നൽകി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് ലാഭമുണ്ടാക്കാനാണ് ഇവർ [&Read More

Main story

‘ലൈനുകൾക്ക് സമീപം ഫ്ലെക്സും ബാനറും വേണ്ട’; ഫുട്ബോൾ ആരാധകർക്ക് കർശന നിർദേശവുമായി കെഎസ്ഇബി

കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി ലൈനുകൾക്ക് സമീപം ഫുട്ബോൾ ആരാധകർ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരെ കർശന നിർദേശവുമായി കെഎസ്ഇബി. പലയിടങ്ങളിലും റോഡിന് കുറുകെയും ലൈനുകൾക്ക് അരികിലും കൊടികളും തോരണങ്ങളും വ്യാപകമായി പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങൾ കടുത്ത അപകടങ്ങൾക്ക് കാരണമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തിൽ ലൈനുകളുമായി സമ്പർക്കമുണ്ടായാൽ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഇവ പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെടാനും പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാകാനും ഇടയുണ്ട്. അടിയന്തര [&Read More