03/06/2026
[fontresizer_tawhidurrahmandear_widget]

വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസിനു മുന്നിൽ കമ്പിത്തിരിയും പടക്കവുമായി നാട്ടുകാർ

 വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസിനു മുന്നിൽ കമ്പിത്തിരിയും പടക്കവുമായി നാട്ടുകാർ

ആലുവ: വൈദ്യുതി നിലച്ചാൽ സാധാരണ ബഹളം വെക്കാനോ പരാതി പറയാനോ ആണ് ആളുകൾ കെഎസ്ഇബി ഓഫീസിലേക്ക് ഓടിയെത്തുക. എന്നാൽ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കെഎസ്ഇബി ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാത്രി നടന്നത് കണ്ടവർ ഒന്ന് അമ്പരന്നു. വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിക്കാൻ നാട്ടുകാർ എത്തിയത് വിഷുവിന് ബാക്കിവെച്ച പടക്കങ്ങളും കമ്പിത്തിരികളുമായാണ്. രാത്രി രണ്ടു തവണയായി ദീർഘനേരം കറന്റ് പോയതോടെ സഹികെട്ട പരിസരവാസികൾ ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പ്രതിഷേധം ആഘോഷമാക്കി മാറ്റി.

ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം വർധിച്ചതും ലൈനുകളിലെ നിയന്ത്രണവുമാണ് തടസ്സത്തിന് കാരണമെന്നും ഇതിൽ ജീവനക്കാർക്ക് പങ്കില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്തായാലും ഇരുട്ടിൽ പടക്കം പൊട്ടിച്ചുള്ള ഈ പ്രതിഷേധം കണ്ട് വഴിപോക്കർ പോലും ഒരു നിമിഷം കലണ്ടർ നോക്കിപ്പോയിട്ടുണ്ടാകും. അതേസമയം, ഓഫീസിന് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എൻജിനീയർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Also read: