20/10/2026
[fontresizer_tawhidurrahmandear_widget]

‘സമരക്കാര്‍ ആയുധമുപയോഗിച്ചെന്ന് പറഞ്ഞത് വീണ ജോര്‍ജ് പറഞ്ഞിട്ട്’; വീണയെ വെട്ടിലാക്കി ഗൺമാന്റെ നിർണായക മൊഴി

 ‘സമരക്കാര്‍ ആയുധമുപയോഗിച്ചെന്ന് പറഞ്ഞത് വീണ ജോര്‍ജ് പറഞ്ഞിട്ട്’; വീണയെ വെട്ടിലാക്കി ഗൺമാന്റെ നിർണായക മൊഴി

വീണാ ജോര്‍ജ്

കണ്ണൂർ: കെ.എസ്.യു പ്രവർത്തകർക്കെതിരായ കേസിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്റെ മൊഴി. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജ് പറഞ്ഞതനുസരിച്ചാണ് നൽകിയതെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. കെ.എസ്.യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷ് എസ്.ഐ.ടിയോട് വ്യക്തമാക്കി.

സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നത്. ഫെബ്രുവരി 25-നാണ് വീണാ ജോർജിനെതിരെ കെ.എസ്.യു പ്രതിഷേധമുണ്ടായത്. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്.ഐ.ആർ. എന്നാൽ കേസിൽ ആയുധം കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല.

മന്ത്രിയുടെ ഗൺമാന്റെ പരാതിയിലാണ് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നത്. തുടർന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ രണ്ടാഴ്ച റിമാൻഡിലാവുകയും ചെയ്തു.

പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോർജ് പിന്നീട് മൊഴി നൽകിയിരുന്നു. സംഭവസമയത്ത് മന്ത്രിക്കു സുരക്ഷയൊരുക്കാൻ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന, കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ പ്രകാശ്, സി.പി.ഒ അഖിൽ എന്നിവരും ആയുധം കൊണ്ടുള്ള ആക്രമണം നടന്നിട്ടില്ലെന്നാണ് മൊഴി നൽകിയിരുന്നത്.

Also read: