കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 11 കെവി ഫീഡർ സ്വിച്ച് അജ്ഞാതൻ തുറന്നുവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ പ്രദേശത്ത് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. മന്നം സബ്‌സ്റ്റേഷനിൽനിന്ന് കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ചാണ് ആരോ തുറന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുൻപ് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും [&Read More
Tags :Power Cut
‘ഓപ്പറേഷൻ തിയേറ്ററിൽ പവർകട്ട്; ഗർഭിണികൾക്ക് മൊബൈൽ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ
പട്‌ന: ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ബിഹാറിലെ ജമുയി സദർ ആശുപത്രിയിലാണ് ഗുരുതരമായ ഈ സുരക്ഷാവീഴ്ചയുണ്ടായത്. വെള്ളിയാഴ്ച നടന്ന രണ്ട് ഗർഭിണികളുടെ ശസ്ത്രക്രിയക്കിടെയായിരുന്നു സംഭവം. ഏകദേശം 45 മിനിറ്റോളം സമയം ഇവിടെ വൈദ്യുതി തടസ്സപ്പെട്ടു. പ്രസവ വാർഡിൽനിന്ന് ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയ പൂജ കുമാരി, അഞ്ജനി കുമാരി എന്നിവരുടെ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്. പവർ ബാക്കപ്പായി ആശുപത്രിയിലുണ്ടായിരുന്ന ജനറേറ്ററും പ്രവർത്തിച്ചില്ല. [&Read More
പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി.Read More
ഫോർട്ട് കൊച്ചിയിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിനു നേരെ യുവാവിന്റെ അക്രമം.Read More
ആലുവ: വൈദ്യുതി നിലച്ചാൽ സാധാരണ ബഹളം വെക്കാനോ പരാതി പറയാനോ ആണ് ആളുകൾ കെഎസ്ഇബി ഓഫീസിലേക്ക് ഓടിയെത്തുക. എന്നാൽ ആലുവ തോട്ടയ്ക്കാട്ടുകരയിലെ കെഎസ്ഇബി ഓഫീസിന് മുന്നിൽ തിങ്കളാഴ്ച രാത്രി നടന്നത് കണ്ടവർ ഒന്ന് അമ്പരന്നു. വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിക്കാൻ നാട്ടുകാർ എത്തിയത് വിഷുവിന് ബാക്കിവെച്ച പടക്കങ്ങളും കമ്പിത്തിരികളുമായാണ്. രാത്രി രണ്ടു തവണയായി ദീർഘനേരം കറന്റ് പോയതോടെ സഹികെട്ട പരിസരവാസികൾ ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പ്രതിഷേധം ആഘോഷമാക്കി മാറ്റി. ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി ഉന്നതതല യോഗം തീരുമാനിച്ചു. രാത്രി 6 മണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് അരമണിക്കൂർ വീതമായിരിക്കും നിയന്ത്രണം. രാജ്യത്താകെയുള്ള ഉഷ്ണതരംഗം കാരണം ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉപഭോഗം അപ്രതീക്ഷിതമായി വർധിച്ചതുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നും വാങ്ങുന്ന കേരളത്തിന് വിപണിയിലെ ഈ കുറവ് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. നിലവിൽ കേന്ദ്ര വിഹിതത്തിലുണ്ടായ 200 [&Read More
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. നാളെ മുതൽ പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവ് കൂടി രേഖപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കുമെന്ന് ഉറപ്പായി. വടക്കേ ഇന്ത്യയിൽ ചൂട് വർദ്ധിച്ചതിനെത്തുടർന്ന് പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള സാധ്യതയും അടഞ്ഞ നിലയിലാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇതിനോടകം തന്നെ 6195 മെഗാവാട്ട് പിന്നിട്ടു കഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ [&Read More